Skip to content
November 11, 2026
⌕

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. പ്രതിക്ക് 14 വർഷത്തെ തടവുശിക്ഷ വിധിച്ച് പോക്സോ കോടതി

November 11, 2026
Share this post to

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 73കാരന് 14 വർഷത്തെ തടവുശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി. അരുവിക്കര സ്വദേശി ശശിധരനെയാണ് ശിക്ഷിച്ചത്‌.

സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെ പ്രതി തന്റെ കടയിലേക്ക് പിടിച്ചുകയറ്റി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് കുട്ടി കരഞ്ഞുകൊണ്ട് ഇറങ്ങി ഓടുകയായിരുന്നു. പ്രതി ലോട്ടറി കച്ചവടം നടത്തി വരികയാണ്. 

Get more updates from Pudukad News on Google