യു.എൻ കാലാവസ്ഥാ ഉച്ചകോടി: കുവൈത്ത് പ്രതിനിധി സംഘത്തെ പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല നയിക്കും

കുവൈറ്റ് സിറ്റി: യു.എൻ കാലാവസ്ഥാ ഉച്ചകോടിയിൽ (COP) പങ്കെടുക്കുന്ന കുവൈത്ത് പ്രതിനിധി സംഘത്തെ പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹ് നയിക്കുന്നു. കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹ്മദ് അൽ-ജാബിർ അൽ-സബാഹിന്റെ പ്രതിനിധിയായാണ് പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ഉച്ചകോടിയിൽ പങ്കെടുക്കാനായി തുർക്കിയിലെ അന്റല്യയിൽ എത്തിയ പ്രധാനമന്ത്രിയെയും ഉന്നതതല സംഘത്തെയും തുർക്കിയിലെ ഉന്നത ഉദ്യോഗസ്ഥരും കുവൈത്ത് നയതന്ത്ര പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.
ആഗോള കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിനൊപ്പം കുവൈത്തിന്റെ പാരിസ്ഥിതിക നയങ്ങളും സുസ്ഥിര വികസന ലക്ഷ്യങ്ങളും ഉച്ചകോടിയിൽ രാജ്യം വ്യക്തമാക്കും.
Get more updates from Pudukad News on Google




