Skip to content
November 12, 2026
⌕

കൊൽക്കത്ത-മുംബൈ എയർ ഇന്ത്യ വിമാനത്തിന് നേരെ റാഞ്ചൽ ഭീഷണി; വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പായി ശുചിമുറിയിലെ കണ്ണാടിയിൽ ഭീഷണി സന്ദേശം കണ്ടെത്തി, 93 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിൽ അതീവ ജാഗ്രത

November 12, 2026
Share this post to

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന് നേരെ റാഞ്ചല്‍ ഭീഷണി. ബുധനാഴ്ച രാവിലെ പുറപ്പെടാന്‍ തയ്യാറെടുക്കുകയായിരുന്ന എയര്‍ബസ് വിമാനത്തിന്റെ ശുചിമുറിയിലാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്. 


വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പായി ശുചിമുറിയിലെ കണ്ണാടിയില്‍ എഴുതിയ നിലയില്‍ റാഞ്ചല്‍ ഭീഷണി സൂചിപ്പിക്കുന്ന സന്ദേശം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിന് അപായ സന്ദേശം നല്‍കുകയായിരുന്നുവെന്ന് വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു. 


സംഭവസമയത്ത് 93 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തില്‍ വിമാനത്താവള അധികൃതര്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.

ഭീഷണിക്ക് പിന്നാലെയുള്ള സുരക്ഷാ നടപടികളെയും വിമാനത്തിന്റെ നിലവിലെ സ്ഥിതിയെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

 

Get more updates from Pudukad News on Google