Skip to content
November 12, 2026
⌕

സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്; പവന് കുറഞ്ഞത് 1,600 രൂപ. സ്വര്‍ണം ഗ്രാമിന് 10,490 രൂപ നിരക്കിലും പവന് 83,920 രൂപയും

November 12, 2026
Share this post to

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക് 1,600 രൂപയാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണം പവന് 1,02,520 രൂപയും ഗ്രാമിന് 12,815 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10,490 രൂപ നിരക്കിലും പവന് 83,920 രൂപ നിരക്കിലുമാണ് വ്യാപാരം നടക്കുന്നത്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8,205 രൂപയ്ക്കും പവന് 65,640 രൂപയ്ക്കും ലഭിക്കും. 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5,295 രൂപയും പവന് 42,360 രൂപയുമാണ് വില. ഒരു ഗ്രാം വെള്ളിക്ക് 200 രൂപയും 10 ഗ്രാമിന് 2,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,078 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെയുള്ള ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന കയറ്റിറക്കങ്ങളും അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളും ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നു.

വരും ദിവസങ്ങളിലും ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. എങ്കിലും, നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ ഇനിയും വലിയൊരു ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്നും ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Get more updates from Pudukad News on Google