Skip to content
November 12, 2026
⌕

പരിപ്പുവടയ്ക്ക് ഉപ്പില്ലെന്ന് പറഞ്ഞ് തട്ടുകട അടിച്ചുതകർത്തു: തൊഴിലാളിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു, അന്വേഷണം | Kollam Shop Vandalized

November 12, 2026
Share this post to
Kollam Shop Vandalized

കൊല്ലം: പരിപ്പുവടയ്ക്ക് ഉപ്പ് കുറവാണെന്നാരോപിച്ച് തട്ടുകട അടിച്ചുതകർക്കുകയും തൊഴിലാളിയുടെ ദേഹത്തേക്ക് തിളച്ച എണ്ണയൊഴിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കുണ്ടറ പെരുമ്പുഴയ്ക്ക് സമീപം ആലുംമൂട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തട്ടുകടയിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് 5.30-ഓടെ അതിക്രമം നടന്നത്.(Kollam Shop Vandalized Boiling Oil Poured On Worker)

ആക്രമണത്തിൽ തട്ടുകട തൊഴിലാളിയായ കല്ലുവെട്ടാംകുഴി സ്വദേശി മോഹനൻ, കടയുടമയായ വാളത്തുംഗൽ സ്വദേശി ജെ. നാസിം എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും നാട്ടുകാർ ചേർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയിലെത്തിയ ‘കൊള്ളി’ നിയാസ്, സുഹൃത്ത് ജാക്സൺ എന്നിവരാണ് അക്രമത്തിന് തുടക്കമിട്ടത്.

ചായയും പരിപ്പുവടയും കഴിച്ച ശേഷം വടയ്ക്ക് ഉപ്പില്ലെന്ന് പറഞ്ഞ് ഇവർ മോഹനനുമായി തർക്കത്തിലേർപ്പെടുകയും പലഹാരങ്ങൾ വാരി എറിയുകയുമായിരുന്നു. തുടർന്ന് മോഹനനെ ക്രൂരമായി മർദ്ദിക്കുകയും അടുപ്പിലിരുന്ന തിളച്ച എണ്ണ ദേഹത്തേക്ക് ഒഴിക്കുകയുമായിരുന്നു. പൊള്ളലേറ്റ മോഹനന്റെ വാരിയെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ബഹളം കേട്ട് തടയാനെത്തിയ കടയുടമ നാസിമിനെ പ്രതികൾ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു.

Story Summary

In a shocking incident near Kundara in Kollam, a gang brutally vandalized a roadside eatery and poured boiling oil on an employee after complaining that the snack served lacked salt. The shop owner was also attacked with a helmet and a sharp weapon, and Kottiyam police have launched a manhunt for the accused, identified as history-sheeters Kolli Niyas and Jackson.

Get more updates from Pudukad News on Google