‘സിദ്ധരാമയ്യ ഉൾപ്പെടെ ആർക്കും ദോഷം വരാൻ ആഗ്രഹിക്കുന്നില്ല, ജനഹൃദയങ്ങളിൽ തങ്ങിനിൽക്കുന്ന പ്രവർത്തനങ്ങൾ നടത്തും’: കർണാടക മുഖ്യമന്ത്രി DK ശിവകുമാർ | Karnataka CM

മൈസൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെ ആർക്കും ദോഷം വരാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഇരു നേതാക്കളും തമ്മിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കുന്നതിനിടെയാണ് ശിവകുമാറിന്റെ ഈ പ്രതികരണം. തന്റെ ഭരണകാലയളവിൽ ജനങ്ങളുടെ ജീവിതത്തിൽ എന്നും തങ്ങിനിൽക്കുന്ന ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.(Karnataka CM DK Shivakumar Says He Wishes No Ill On Siddaramaiah Amid Rift Rumors)
ബുധനാഴ്ച ഗവേഷക രമ്യയുടെ ‘ചലിസുവ ബന്ദെ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “എന്റെ ഭരണകാലയളവിൽ ജനങ്ങളുടെ ഹൃദയത്തിൽ എന്നും നിലനിൽക്കുന്ന പ്രവർത്തനങ്ങൾ ഞാൻ നടത്തും. ആർക്കും ദോഷം വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ സിദ്ധരാമയ്യയ്ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ആളാണ്. അദ്ദേഹത്തിനോ മറ്റാർക്കെങ്കിലുമോ ദോഷം ആഗ്രഹിക്കുന്ന വ്യക്തിയല്ല ഞാൻ. ഭാവിയിലും ആർക്കും ദോഷം വരണമെന്ന് ഞാൻ ആഗ്രഹിക്കില്ല. ഇതാണ് എന്റെ പ്രതിബദ്ധത,” ഡി.കെ. ശിവകുമാർ പറഞ്ഞു.
Story Summary
Amid ongoing speculations of a political rift, Karnataka Chief Minister D.K. Shivakumar stated that he wishes no ill on anyone, including his predecessor Siddaramaiah. Speaking at a book launch in Mysuru, Shivakumar pledged to focus his tenure on delivering impactful governance that remains in people’s hearts.




