Skip to content
November 12, 2026
⌕

രാഹുൽ ഗാന്ധിയുടെ അമേരിക്കൻ പര്യടനം: യാത്രയുടെ അജണ്ട വ്യക്തമാക്കണമെന്ന് ബിജെപി; വിമർശനവുമായി സുധാംശു ത്രിവേദി

November 12, 2026
Share this post to

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയുടെ അജണ്ട വ്യക്തമാക്കണമെന്ന ആവശ്യവുമായി ബിജെപി. ഈ മാസം 16 മുതൽ 19 വരെ നിശ്ചയിച്ചിട്ടുള്ള രാഹുൽ ഗാന്ധിയുടെ അമേരിക്കൻ പര്യടനത്തെക്കുറിച്ചാണ് ബിജെപി ചോദ്യങ്ങൾ ഉന്നയിക്കുന്നത്. 

വിദ്യാർത്ഥി നേതാക്കളെ കാണാനാണോ അതോ ഇന്ത്യ വിരുദ്ധ ശക്തികളുമായി കൂടിക്കാഴ്ച നടത്താനാണോ രാഹുൽ ഗാന്ധി വിദേശത്തേക്ക് പോകുന്നതെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദി എംപി ചോദിച്ചു. 

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ പ്രചാരണത്തിനിറങ്ങാതെ രാഹുൽ ഗാന്ധി വിദേശത്ത് കറങ്ങുന്നത് എന്തുകൊണ്ടാണെന്നും സുധാംശു ത്രിവേദി വിമർശിച്ചു.

 

Get more updates from Pudukad News on Google