Skip to content
November 12, 2026
⌕

പിതാവിനെ കൊലപ്പെടുത്തിയതിന് ഏഴ് വർഷത്തിന് ശേഷം പ്രതികാരം; കൊലയാളിയെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി | Jaipur revenge murder

November 12, 2026
Share this post to
Jaipur revenge murder

രാജസ്ഥാനിലെ ജയ്പൂരിൽ ഏഴ് വർഷം മുമ്പ് പിതാവിനെ കൊലപ്പെടുത്തിയെന്നാരോപിക്കുന്നയാളെ മകൻ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ജഗദംബ നഗർ മേഖലയിലാണ് വ്യക്തിവൈരാഗ്യത്തെ തുടർന്നുള്ള കൊലപാതകം നടന്നത്. ഹനീഷ് എന്നയാളാണ് മൂന്ന് കൂട്ടാളികൾക്കൊപ്പം ചേർന്ന് വിജയ് ബാജിയയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. 2019ൽ ഒരു മദ്യവിൽപ്പനശാലയിൽ വെച്ച് കൈലാഷിനെ വിജയ് കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിൽ അറസ്റ്റിലായ വിജയ് പിന്നീട് ജയിൽമോചിതനായി. ഇതിന് പിന്നാലെ കൈലാഷിന്റെ മകൻ ഹനീഷ് പലതവണ വിജയ്‌യെ ആക്രമിക്കാൻ ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു. (Jaipur revenge murder)

ബുധനാഴ്ച ഇരുവരും തമ്മിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായി. ഇതിനു പിന്നാലെ ഹനീഷും യുവരാജ് ചൗധരി, ദിനേഷ്, കമലേഷ് എന്നിവരും ചേർന്ന് വിജയ്‌യെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു. വൈകിട്ട് മൂന്നുമണിയോടെ ‘ക്യാമ്പർ’ വാനിൽ വിജയ്‌യെ പിന്തുടർന്ന സംഘം നാലുമണിക്കൂറിലേറെ ഇയാളെ നിരീക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. വൈകിട്ട് 7.15ഓടെ കൽവാറിലെ വീട്ടിലേക്ക് കാറിൽ മടങ്ങുകയായിരുന്ന വിജയിന്റെ വാഹനത്തിലേക്ക് പ്രതികൾ വാനിടിച്ചുകയറ്റി. കാർ നിർത്തിയതോടെ വിജയ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഹനീഷ് കോടാലിയുമായി പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കോടാലി വിജയിന്റെ തലയോട്ടിയിൽ തറച്ചുനിന്നതായും പൊലീസ് അറിയിച്ചു.

രാത്രി എട്ടുമണിയോടെ വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ കണ്ടെത്തി. പുലർച്ചെ നാലുമണിയോടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നാല് പ്രതികളിൽ മൂന്ന് പേർക്ക് മുൻ ക്രിമിനൽ കേസുകളില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികൾ പൊലീസ് സ്റ്റേഷനിലേക്ക് കീഴടങ്ങാൻ പോകുന്നതിനിടെയാണ് പിടിയിലായതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വിജയിന്റെയും കൈലാഷിന്റെയും വീടുകൾ തമ്മിൽ ഏകദേശം 500 മീറ്റർ മാത്രമാണ് അകലമെന്നും ഇരുകുടുംബങ്ങളും ഒരുകാലത്ത് ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

Summary: A man named Hanish allegedly killed Vijay Bajiya with an axe in Jaipur, seeking revenge for his father Kailash’s murder in 2019. Police said Hanish and three associates tracked Vijay in a van for over four hours before attacking him. All four accused have been arrested.

Get more updates from Pudukad News on Google