Skip to content
November 12, 2026
⌕

അരുണാചൽ പ്രദേശിൽ വൻ തീപിടുത്തം: ഒരു കുടുംബത്തിലെ 4 പേർ വെന്തുമരിച്ചു, 24 വീടുകൾ കത്തിനശിച്ചു | Arunachal Pradesh Fire

November 12, 2026
Share this post to
Arunachal Pradesh Fire

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ കുറുങ് കുമേയ് ജില്ലയിലുണ്ടായ വൻ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് പ്രദേശത്തെ ചെറുപട്ടണത്തിൽ തീപിടുത്തമുണ്ടായത്. അപകടത്തിൽ കുറഞ്ഞത് 24 വീടുകളെങ്കിലും പൂർണ്ണമായും കത്തിനശിച്ചതായി അധികൃതർ അറിയിച്ചു.(Arunachal Pradesh Fire Four Of Family Dead 24 Houses Gutted)

ഡോങ്ഡ യാനു (മാതാവ്), പ്രായപൂർത്തിയാകാത്ത മക്കളായ ഡോങ്ഡ കർസാങ്, ഡോങ്ഡ മാജി, ഡോങ്ഡ അംജി എന്നിവരാണ് മരിച്ചത്. യാനുവിന്റെ ഭർത്താവിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതായി ഡെപ്യൂട്ടി കമ്മീഷണർ ചീചുങ് ചുഖു അറിയിച്ചു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

പുലർച്ചെയുണ്ടായ തീപിടുത്തം സമീപത്തെ വീടുകളിലേക്ക് അതിവേഗം പടരുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

Story Summary

At least four members of a family—a woman and her three minor children—died after a massive fire gutted 24 houses in Arunachal Pradesh’s Kurung Kumey district early Thursday morning. Deputy Commissioner Cheechung Chukhu confirmed that the woman’s husband sustained critical injuries in the blaze.

Get more updates from Pudukad News on Google