Skip to content
November 13, 2026
⌕

അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിൽ ജിമ്മിനുള്ളിൽ വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരം

November 12, 2026
Share this post to

വാഷിങ്ടൺ: അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിലെ ജിമ്മിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു

രാവിലെ എട്ടുമണിക്ക് തൊട്ടുമുമ്പാണ് വെടിവയ്‌പ്പുണ്ടായതായി അടിയന്തര സേവന വിഭാഗത്തിന് വിവരം ലഭിച്ചത്. 30 സെക്കൻഡിനുള്ളിൽ പോലീസ് സ്ഥലത്തെത്തിയതായി അധികൃതർ വ്യക്തമാക്കി.


സംഭവസമയത്ത് ജിമ്മിലുണ്ടായിരുന്ന 23കാരനായ ആന്റണി മിറോൺസ് വെടിവയ്‌പ്പിന്റെ ഭീകരത വിവരിച്ചു. 


ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ വലിയ ശബ്ദം കേട്ട് എത്തിയപ്പോഴാണ് ഒരാൾ രക്തത്തിൽ കുളിച്ച് നിലത്ത് കിടക്കുന്നത് കണ്ടത്. ഇയാൾ മരിച്ചതായി സമീപത്തുണ്ടായിരുന്ന ഒരാൾ അറിയിക്കുകയായിരുന്നു.

പരിക്കേറ്റയാൾക്ക് പ്രാഥമിക ശുശ്രൂഷ നൽകാൻ ഒരു സ്ത്രീ ശ്രമിച്ചെങ്കിലും ഉടൻ ശ്രമം അവസാനിപ്പിച്ചു. പിന്നാലെ ജിമ്മിലെ ഫയർ അലാറം മുഴങ്ങിയതോടെ ആളുകളെ ഒഴിപ്പിച്ചു.


പുറത്തേക്ക് പോകുന്നതിനിടെ ചിലർ മൃതദേഹം മറികടന്നാണ് പുറത്തുകടന്നതെന്നും ദൃക്സാക്ഷി പറഞ്ഞു.


പുറത്ത് എത്തിയതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥർ ജിമ്മിലേക്ക് ഓടിക്കയറി. അക്രമിയുടെ രൂപവിവരങ്ങൾ ശേഖരിക്കുന്നതിനിടെ പുറത്തുനിന്ന് വീണ്ടും അഞ്ചോളം വെടിയൊച്ചകൾ കേട്ടതോടെ ആളുകൾ പരിഭ്രാന്തരായി ഓടിമാറി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Get more updates from Pudukad News on Google