Skip to content
November 15, 2026
⌕

കൊടുമൺ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ മദ്യപിച്ചതായി പരാതി: അർധരാത്രിയിൽ DYFI പ്രതിഷേധം; പോലീസുകാരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി | Kodumon police station

November 13, 2026
Share this post to
Kodumon police station

പത്തനംതിട്ട: കൊടുമൺ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഡ്യൂട്ടി സമയത്ത് മദ്യപിച്ചതായി പരാതി. സംഭവമറിഞ്ഞ് അർധരാത്രിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.(Kodumon police station Pathanamthitta officers accused of drinking alcohol leading to DYFI protest)

പോലീസ് വാഹനം അസ്വാഭാവികമായ രീതിയിൽ ഓടിച്ചുപോയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ മദ്യപാന ആരോപണം ഉയർന്നത്. വിവരമറിഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ രാത്രി തന്നെ സ്റ്റേഷനിൽ പ്രതിഷേധം നടത്തുകയായിരുന്നു.

പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ഉറങ്ങിക്കിടന്ന പോലീസുകാരെ വിളിച്ചുണർത്തി വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു. ഡ്യൂട്ടിക്ക് ശേഷം സമീപത്തെ റെസ്റ്റ് റൂമിൽ വിശ്രമിക്കുകയായിരുന്ന നാല് പോലീസുദ്യോഗസ്ഥരെയാണ് പരിശോധനയ്ക്ക് കൊണ്ടുപോയത്. രക്തപരിശോധനാ ഫലം വന്നാൽ മാത്രമേ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ.

Story Summary

Tensions flared at the Kodumon police station in Pathanamthitta as DYFI activists staged a midnight protest led by a recently released local CPM leader, alleging that on-duty police officers were inebriated. The protest was triggered after a police vehicle was driven in a suspicious manner.

Get more updates from Pudukad News on Google