ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കളെ വലച്ച സാങ്കേതിക തടസത്തിനു പിന്നാലെ തങ്ങളുടെ സേവനങ്ങൾ പൂർണമായും പുനഃസ്ഥാപിച്ചതായി ടെക് ഭീമനായ മൈക്രോസോഫ്റ്റ് . ബിസിനസ് സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റ് 365 എന്റർപ്രൈസ് സേവനങ്ങൾ ക്രമേണ സാധാരണനിലയിലേക്കു മടങ്ങിക്കൊണ്ടിരിക്കുകയാണെന്നും കമ്പനി

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കളെ വലച്ച സാങ്കേതിക തടസത്തിനു പിന്നാലെ തങ്ങളുടെ ഉപഭോക്തൃ ഉത്പന്നങ്ങളുടെ സേവനങ്ങൾ പൂർണമായും പുനഃസ്ഥാപിച്ചതായി ടെക് ഭീമനായ മൈക്രോസോഫ്റ്റ് അറിയിച്ചു.
ഇന്നലെ രാത്രി ഇന്ത്യൻ സമയം രാത്രി 9.40 ഓടെ സാധാരണ ഉപയോക്താക്കൾക്കുള്ള സേവനങ്ങൾ പൂർവസ്ഥിതിയിലായതായി കമ്പനി വ്യക്തമാക്കി. അതേസമയം, ബിസിനസ് സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റ് 365 എന്റർപ്രൈസ് സേവനങ്ങൾ ക്രമേണ സാധാരണനിലയിലേക്കു മടങ്ങിക്കൊണ്ടിരിക്കുകയാണെന്നും കമ്പനി അറിയിച്ചു.
തടസപ്പെട്ട സമയത്ത് അയച്ച സന്ദേശങ്ങൾ കൃത്യമായി ഉപയോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള തീവ്രശ്രമത്തിലാണ് സാങ്കേതിക വിദഗ്ധർ
സാങ്കേതിക തകരാർ ഉണ്ടാക്കിയ ആഘാതത്തിന്റെ തീവ്രത കണക്കിലെടുത്ത്, കൂടുതൽ പരിഹാരനടപടികൾ ആവശ്യമില്ലെന്ന് ഉറപ്പാക്കാൻ ദീർഘനേരത്തേക്ക് സേവനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് തങ്ങളുടെ സർവീസ് സ്റ്റാറ്റസ് പേജിലൂടെ അറിയിച്ചു. ഔട്ട്ലുക്ക് , ടീംസ് തുടങ്ങിയ സേവനങ്ങൾ മണിക്കൂറുകളോളം നിലച്ചത് ആഗോളതലത്തിൽ വ്യോമയാന മേഖലയെയും കോർപറേറ്റ് ഓഫീസുകളുടെ പ്രവർത്തനത്തെയും സാരമായി ബാധിച്ചിരുന്നു.




