അനധികൃത ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടി കൂടി

ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുട്ടനെല്ലൂർ ബൈപ്പാസിൽ നിന്നും നിയമവിരുദ്ധമായി പെട്ടി ഓട്ടോറിക്ഷയിൽ കടത്തി കൊണ്ട് വന്ന 116 കുപ്പി (59 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശ മദ്യം 13.11.2026 തീയതി 02.45 മണിക്ക് ഒല്ലൂർ ACP ശ്രീ. ബെന്നിയുടെയും ഒല്ലൂർ പോലീസ് ഇൻസ്പെക്ടർ ശ്രീ. അനുദാസിന്റെയും നിർദ്ദേശ പ്രകാരം ഒല്ലൂർ പോലീസ് പിടികൂടി.
വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലെ റൗഡിയും നിരവധി അബ്കാരി കേസുകളിലെ പ്രതിയുമായ വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശി പടപ്പറമ്പിൽ വീട്ടിൽ ക്രിസ്റ്റീൻ (48) എന്നയാളെയാണ് അനധികൃത മദ്യക്കടത്തിന് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഒല്ലൂർ ACP KPബെന്നിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനു ദാസ് ,സബ്ബ് ഇൻസ്പെക്ടർ J R ശ്രീകാന്ത്, ASI മാരായ സുനിൽകുമാർ, ഉല്ലാസ്, അരുൺഘോഷ്, CPO മാരായ അജിത്ത്, റാഫി, നിരാജ് മോൻ, അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.


