വല്ലക്കുന്ന് സെന്റ് അൽഫോൻസ ദൈവാലയത്തിൽ അമ്പ് തിരുനാൾ 2026 നവംബർ 21,22,ശനി,ഞായർ, ദിവസങ്ങളിൽ

അൽഭുത പ്രവർത്തകയായ വിശുദ്ധ അൽഫോൺസാമ്മയുടെയും, ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച വിശുദ്ധ സെബസ്ത്യാനോസിനെയും സംയുക്തമായ തിരുനാൾ 2026 നവംബർ 21,22,ശനി,ഞായർ, ദിവസങ്ങളിൽ ആഘോഷിക്കുന്നു. തിരുനാളിന്റെ കൊടിയേറ്റം നവംബർ 12 വ്യാഴാഴ്ച വൈകിട്ട് 6 30ന് ഇരിഞ്ഞാലക്കുട രൂപത വികാരി ജനറാൾ മോൺ. ആന്റു ആലപ്പാടൻ നിർവഹിച്ചു. നവംബർ 12 മുതൽ 20 വരെ എല്ലാ ദിവസവും വൈകിട്ട് 6 30ന് വിശുദ്ധ കുർബാനയും, ലദീഞ്, നൊവേന, പ്രദക്ഷിണം, തിരുശേഷിപ്പ് വന്ദനം എന്നിവ ഉണ്ടായിരിക്കും. നവംബർ 21 ശനിയാഴ്ച രാവിലെ 6 30ന് വിശുദ്ധ കുർബാനയും, തിരുനാൾ പ്രസുദേന്തിവാഴ്ചയും ഉണ്ടായിരിക്കുന്നതാണ്. ഇരിഞ്ഞാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ വികാരി റവ.ഡോ: ലാസർ കുറ്റിക്കാടൻ തിരുകർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നതായിരിക്കും. തുടർന്ന് തിരുസ്വരൂപങ്ങൾ പ്രദക്ഷിണമായി രൂപ പന്തലിൽ പ്രതിഷ്ഠിക്കുന്നു. ഉച്ചയ്ക്ക് 1.00മണി മുതൽ കുടുംബ കൂട്ടായ്മ അടിസ്ഥാനത്തിൽ വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കുന്നത് ആയിരിക്കും. വൈകിട്ട് 6 30ന് കേരളത്തിലെ പ്രമുഖ ബാന്റ് വാദ്യട്രൂപ്പുകളുടെ സൗഹൃദ ബാന്റ് വായന ദൈവാലയ അങ്കണത്തിൽ ഉണ്ടായിരിക്കുന്നതാണ്. രാത്രി 11 30 ന് അമ്പ് പ്രദക്ഷിണങ്ങൾ പള്ളിയിൽ സമാപിക്കും. രാത്രി 11 35ന് 200ൽ പരം കലാകാരന്മാർ അണിനിരക്കുന്ന സൗഹൃദ ബാന്റ് വായനയും ഉണ്ടായിരിക്കുന്നതാണ്. തിരുനാൾ ദിനമായ നവംബർ 22 ഞായറാഴ്ച രാവിലെ 6 15, 8.00, 10.30, ഉച്ചയ്ക്ക് 3 30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കുന്നതാണ്. രാവിലെ 10 30 നുള്ള ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് പോട്ട അസിസ്റ്റന്റ് വികാരി റവ.ഫാദർ. ആന്റണി മമ്പളം മുഖ്യ കാർമികത്വം വഹിക്കുകയും, ഐക്കര കുന്ന് സെന്റ് ജോസഫ് ചർച്ച് വികാരി റവ.ഫാദർ. ജിജോ വാകപറമ്പിൽ സന്ദേശം നൽകുന്നതും ആയിരിക്കും. തുടർന്ന് 4 30ന് തിരുനാൾ പ്രദക്ഷിണം പള്ളിയിൽ നിന്നും ആരംഭിച്ച് വൈകിട്ട് 7.00 മണിക്ക് പള്ളിയിൽ സമാപിക്കുന്നത് ആയിരിക്കും. നവംബർ 23 തിങ്കളാഴ്ച മരിച്ചവരുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് വൈകിട്ട് 6 30ന് വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്. നവംബർ 29 ഞായറാഴ്ചയാണ് എട്ടാമിടം നടത്തപ്പെടുക. തിരുനാൾ പ്രദക്ഷിണത്തിന് 151 പൊൻകുരിശുകളും, 200ൽ പരം വർണ്ണശബളമായ കുടകളും ഉണ്ടായിരിക്കുന്നതാണ് എന്ന് തിരുനാൾ കമ്മിറ്റിക്കു വേണ്ടി റവ.ഫാദർ. ഷിബു നെല്ലിശ്ശേരി, ജനറൽ കൺവീനർമാരായ എം എൽ പോൾ മരത്തoമ്പിള്ളി, കെ ജെ ജോൺസൺ കോക്കാട്ട്, ടി കെ ജോണി തൊടുപറമ്പിൽ, കൈക്കാരന്മാരായ അഗസ്റ്റിൻ ബേബി തണ്ടിയ്ക്കൽ, കെ കെ സജി കോക്കാട്ട്, ടി കെ ജോസഫ് തൊടുപറമ്പിൽ, പബ്ലിസി




