loader image
സർക്കാർ കോളേജുകളിൽ നിയമനത്തിന് പച്ചക്കൊടി; 138 അധ്യാപക തസ്തികകളിൽ ഉടൻ നിയമനം

സർക്കാർ കോളേജുകളിൽ നിയമനത്തിന് പച്ചക്കൊടി; 138 അധ്യാപക തസ്തികകളിൽ ഉടൻ നിയമനം

സംസ്ഥാനത്തെ സർക്കാർ കോളേജുകളിൽ ഏറെക്കാലമായി നിലനിന്നിരുന്ന അധ്യാപക നിയമന പ്രതിസന്ധിക്ക് പരിഹാരമാകുന്നു. കഴിഞ്ഞ ദിവസം 90 അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചതിന് പിന്നാലെ, ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലായി 48 പുതിയ അധ്യാപക തസ്തികകൾ കൂടി സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ ആകെ 138 കോളേജ് അധ്യാപക തസ്തികകളിൽ ഉടൻ നിയമനം നടക്കുമെന്ന് ഉറപ്പായി. ഉദ്യോഗാർത്ഥികളുടെ നീണ്ട കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് സർക്കാരിന്റെ ഈ നിർണ്ണായക നീക്കം.

പുതിയ കോഴ്‌സുകൾ ആരംഭിച്ച കോളേജുകൾക്ക് മുൻഗണന നൽകിയാണ് 48 അധ്യാപക തസ്തികകൾ പുതുതായി അനുവദിച്ചിരിക്കുന്നത്. ആഴ്ചയിൽ ചുരുങ്ങിയത് 16 മണിക്കൂർ ജോലിഭാരമുള്ള വിഷയങ്ങളിലാണ് ഈ നിയമനങ്ങൾ നടക്കുക. പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി അവസാനിക്കാൻ ഇരിക്കെ നിയമനം നീണ്ടുപോകുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമങ്ങളിൽ വന്നതിനെത്തുടർന്ന് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് ഫയലുകളുടെ നീക്കം വേഗത്തിലാക്കിയത്. ഉദ്യോഗസ്ഥ തലത്തിലെ കാലതാമസം ഒഴിവാക്കിയാണ് ഇപ്പോൾ നിയമന ഉത്തരവുകൾ പുറത്തിറങ്ങുന്നത്.

See also  CISCE പരീക്ഷകൾ 2026! 10, 12 ക്ലാസുകളിലെ അഡ്മിറ്റ് കാർഡ് ഉടൻ പുറത്തിറങ്ങും

Also Read: ഹരിയാന അധ്യാപക യോഗ്യതാ പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതികൾ ഉടൻ

അധിക തസ്തികകൾ പുനർവിന്യസിച്ച ശേഷമാണ് 90 ഒഴിവുകൾ പിഎസ്‌സിക്ക് വിടാൻ ചൊവ്വാഴ്ച തീരുമാനമായത്. തൊട്ടുപിന്നാലെ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം പുതിയ തസ്തികകൾ കൂടി അംഗീകരിച്ചതോടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഒഴിവുകൾ നികത്തുന്നതിൽ വലിയ പുരോഗതിയാണുണ്ടായിരിക്കുന്നത്. സർക്കാർ കോളേജുകളിലെ അധ്യയന നിലവാരം മെച്ചപ്പെടുത്തുന്നതിനും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ജോലി ഉറപ്പാക്കുന്നതിനും ഈ തീരുമാനം ഏറെ സഹായകമാകും.

The post സർക്കാർ കോളേജുകളിൽ നിയമനത്തിന് പച്ചക്കൊടി; 138 അധ്യാപക തസ്തികകളിൽ ഉടൻ നിയമനം appeared first on Express Kerala.

Spread the love

New Report

Close