Skip to content
November 15, 2026
⌕

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് മണര്‍കാട് വൻ വരവേൽപ്പ്. കുരുത്തോലയുമേന്തി ബാവയെ സ്വീകരിച്ചു ആയിരങ്ങൾ. കനത്ത സുരക്ഷാ സന്നാഹം ഒരുക്കി പോലീസ്. ഓർത്തഡോക്സ് വിഭാഗത്തിൻ്റെ വിയോജിപ്പ് മറികടന്നാണ് പാത്രിയാര്‍ക്കീസ് ബാവയുടെ മണർകാട് സന്ദർശനം

November 15, 2026
Share this post to

മണര്‍കാട്: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വൻ വരവേൽപ്പ്.

കുരുത്തോലയുമേന്തി ബാവയെ സ്വീകരിച്ചു ആയിരങ്ങൾ. ഓർത്തഡോക്സ് വിഭാഗത്തിന്റെ എതിർപ്പ് പരിഗണിച്ച് കനത്ത സുരക്ഷാ സന്നാഹം ഒരുക്കി പോലീസ്. 

രാവിലെ ഏഴു മണിമുതൽ തന്നെ ആയിരങ്ങൾ പള്ളി പരിസരത്ത് ബാവായെ സ്വീകരിക്കാൻ എത്തിയിരുന്നു. രാവിലെ ഒൻപതിന് കത്തീഡ്രലിലെ ത്തിയ പാത്രിയര്‍ക്കീസ് ബാവായെയും അന്ത്യോഖ്യാ പ്രതിനിധി സംഘത്തെയും ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവായെയും മറ്റ് മെത്രാപ്പോലീത്തമാരെയും ഇടവക വികാരി കെ. കുറിയാക്കോസ് കോര്‍എപ്പിസ്‌കോപ്പ കിഴക്കേടത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു തുറന്ന ജീപ്പിൽ പള്ളി അങ്കണത്തിലേക്ക് ആനയിച്ചു. 

പള്ളിയിലേക്ക് എത്തുന്ന  പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടക്കും. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പള്ളിമുറ്റത്ത് പ്രത്യേകം സജീകരിച്ചിരിക്കുന്ന വേദിയില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ വിശ്വാസസമൂഹത്തെ ആശീര്‍വദിച്ച് അനുഗ്രഹപ്രഭാഷണം നടത്തും.


കോട്ടയം ഭദ്രാസനത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തയാറാക്കിയ ലോഗോയുടെ പ്രകാശനവും മണര്‍കാട് സെന്റ് മേരീസ് കോളജില്‍ പുതുതായി നിര്‍മിച്ച ബ്ലോക്കിന്റെ ഉദ്ഘാടനവും മാലത്ത് പണികഴിപ്പിച്ച കുരിശിന്‍തൊട്ടിയില്‍ സ്ഥാപിക്കുന്നതിനുള്ള കുരിശിന്റെ ആശിര്‍വാദവും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ നിര്‍വഹിക്കും.


എന്നാൽ, ബാവായ്ക്ക് ഇവിടെ ഒരു കുർബാനയ്ക്ക് അനുമതി നൽകിയാൽ അത് കോടതിയുടെ  നിയമലംഘനമായി മാറും എന്നതാണ് ഓർത്തഡോക്സ് വിഭാഗം പറയുന്നത്.  

2017ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം പാത്രിയാര്‍ക്കീസ് ബാവയുടെ സന്ദര്‍ശനമെന്നും കോടതി ഉത്തരവ് നടപ്പാക്കാന്‍ ഡിജിപിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഓർത്തഡോക്സ് സഭ പറഞ്ഞു. കോടതി നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്നു സര്‍ക്കാരും ഡിജിപിയും ഉറപ്പുവരുത്തണം. സംസ്ഥാനത്ത് അതിഥിയായി എത്തിയ പാത്രിയാര്‍ക്കീസ് ബാവ നിയമലംഘനം നടത്തുന്നുണ്ടോ എന്നു സര്‍ക്കാര്‍ നിരീക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

മണര്‍കാട് പള്ളി കോടതി വിധിപ്രകാരം സഭയ്ക്ക് അവകാശപ്പെട്ടതാണ്. യാക്കോബായ വിഭാഗത്തിന്റെ കോട്ടയം ഭദ്രാസനാധിപനു പോലും പള്ളിയില്‍ പ്രവേശനവിലക്കുണ്ട്. പാത്രിയാര്‍ക്കീസ് ബാവ മണര്‍കാട് പള്ളിയില്‍ പ്രവേശിക്കില്ലെന്നാണു സഭയുടെ വിശ്വാസമെന്നും യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത  പറഞ്ഞിരുന്നു. ഓർത്തഡോക്സ് വിഭാഗത്തിൻ്റെ വിയോജിപ്പ് മറികടന്നാണ് പാത്രിയാര്‍ക്കീസ് ബാവയുടെ മണർകാട് സന്ദർശനം.

Get more updates from Pudukad News on Google