മാക്കൂട്ടം ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി. ഒഴിവായത് വൻ ദുരന്തം, കാർ പൂർണമായി കത്തി നശിച്ചു

കണ്ണൂർ: മാക്കൂട്ടം ചുരം പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം. പെരുമ്പാടി ചെക്ക്പോസ്റ്റിന് സമീപത്തു നിന്നു കാറിന് തീപിടിക്കുകയായിരുന്നു.
കർണാടക സ്വദേശികളായ യാത്രക്കാർ ഇറങ്ങിയോടി രക്ഷപെട്ടു. ഇരിട്ടിയിൽ നിന്നുമെത്തിയ ഫയർഫോഴ്സ് തീ അണച്ചു. കാർ പൂർണമായി കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു.
Get more updates from Pudukad News on Google




