നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് ഗുരുതര പരിക്ക്

ചേലക്കര തോന്നൂർക്കര സെന്ററിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചുകയറി. തമിഴ്നാട്ടിൽ നിന്നും പെയിന്റുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ചെന്നൈ സ്വദേശിയായ ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ചേലക്കര പോലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ലോറി നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. റോഡിൽ ഒഴുകിയ പെയിന്റ് ഫയർഫോഴ്സ് എത്തി വൃത്തിയാക്കി.
Get more updates from Pudukad News on Google




