loader image
ചിരിപ്പിക്കാൻ ജയറാമും കാളിദാസും; ‘ആശകൾ ആയിരം’ ഗ്ലിംപ്‌സ് പുറത്ത്!

ചിരിപ്പിക്കാൻ ജയറാമും കാളിദാസും; ‘ആശകൾ ആയിരം’ ഗ്ലിംപ്‌സ് പുറത്ത്!

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ജയറാം-കാളിദാസ് ജയറാം കൂട്ടുകെട്ട് ഒന്നിക്കുന്ന പുതിയ ചിത്രം ‘ആശകൾ ആയിരത്തിന്റെ’ രസകരമായ ഗ്ലിംപ്‌സ് വീഡിയോ പുറത്തിറങ്ങി. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ കൃഷ്ണമൂർത്തി എന്നിവർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഒരു വടക്കൻ സെൽഫിയിലൂടെ ശ്രദ്ധേയനായ ജി. പ്രജിത്താണ്.

രസകരമായ ഗ്ലിപ്സ് വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. മദ്യപിച്ച് വീട്ടിലെത്തുന്ന അച്ഛനും മകനും തമ്മിലുള്ള രസകരമായ സംഭാഷണമാണ് ഗ്ലിംപ്‌സിൽ ഉള്ളത്. “ഞാൻ അടിച്ചത് അവൾ (ഭാര്യ) മനസ്സിലാക്കിയിട്ടില്ലല്ലോ, അതാണ് ആക്ടിംഗ്” എന്ന് ജയറാം കാളിദാസിനോട് പറയുമ്പോൾ, “ഞാൻ അടിച്ചതും മനസ്സിലാക്കിയിട്ടില്ല, അതും ഒരു ആക്ടിംഗ് ആണ്” എന്ന് കാളിദാസ് തിരിച്ച് പറയുന്നതുമാണ് രംഗം. ജയറാമിന്റെ പഴയകാല ഹാസ്യവേഷങ്ങളെ ഓർമ്മിപ്പിക്കുന്ന പ്രകടനമാണ് അതിലുള്ളതെന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് സിനിമയുടെ ഗ്ലിപ്‌സിന്
ലൈക്ക് ചെയ്‍തിരിക്കുന്നത്.

Also Read: ‘പരാശക്തി’ക്ക് ബോക്‌സ് ഓഫീസിൽ കാലിടറുന്നുവോ? അഞ്ചാം ദിനവും കളക്ഷനിൽ നേരിയ ഇടിവ്

ജൂഡ് ആന്റണി ജോസഫ് ക്രിയേറ്റീവ് ഡയറക്ടറാകുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണിയും ചേർന്നാണ്. ആശാ ശരത്, ഷറഫുദ്ദീൻ, രമേശ് പിഷാരടി, ഇഷാനി കൃഷ്ണ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഫെബ്രുവരി 6-ന് ചിത്രം തീയേറ്ററുകളിൽ എത്തും. സനൽ ദേവ് സംഗീതവും സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

See also  തലസ്ഥാനത്തെ വിറപ്പിച്ച കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ; തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവെ സാഹസികമായി കീഴ്പ്പെടുത്തി പോലീസ്

പ്രോജക്റ്റ്ഡിസൈനർ ബാദുഷാ എൻ എം, എഡിറ്റർ ഷഫീഖ് പി വി, പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ, കൊറിയോഗ്രാഫി സ്പ്രിംഗ്, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, സൗണ്ട് മിക്സിങ് ഫസൽ എ ബക്കർ, ട്രയ്ലർ കട്ട്സ് ലിന്റോ കുര്യൻ, ഗാനരചന മനു മഞ്ജിത്, ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ സക്കീർ ഹുസൈൻ, മേക്കപ്പ് ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ,വി എഫ് എക്സ് കോക്കനട്ട് ബഞ്ച്, ഡി ഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് ശ്രീക് വാര്യർ, ,സ്റ്റിൽസ് ലെബിസൺ ഗോപി,പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്, പി ആർ ഓ പ്രതീഷ് ശേഖർ.

The post ചിരിപ്പിക്കാൻ ജയറാമും കാളിദാസും; ‘ആശകൾ ആയിരം’ ഗ്ലിംപ്‌സ് പുറത്ത്! appeared first on Express Kerala.

Spread the love

New Report

Close