Skip to content
November 17, 2026
⌕

കഴക്കൂട്ടത്ത് പൊലീസുകാർക്ക് നേരെ ഥാർ ഇടിച്ചുകയറ്റി; നാല് പേർക്ക് പരിക്ക്, മൂന്നുപേർ പിടിയിൽ | Kazhakkoottam police attack

November 16, 2026
Share this post to
Kazhakkoottam police attack

തിരുവനന്തപുരം: കഴക്കൂട്ടത്ത് ലഹരിസംഘം പൊലീസുകാർക്ക് നേരെ ഥാർ ജീപ്പ് ഇടിച്ചുകയറ്റിയ സംഭവത്തിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റു (Kazhakkoottam police attack). ഡാൻസാഫ് സംഘത്തിലെ സിവിൽ പൊലീസ് ഓഫീസർ ദീപു രാജിന് ഗുരുതരമായി പരിക്കേറ്റു. കൈ ഒടിഞ്ഞ നിലയിലുള്ള ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിനിടെ ഒരാൾ ബൈക്കിൽനിന്ന് ചാടി രക്ഷപ്പെട്ടു. മൂന്ന് പേരെ പൊലീസ് പിടികൂടി.

എംഡിഎംഎയുമായി സംഘം എത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. സംശയാസ്പദമായി കണ്ട ഥാർ ജീപ്പ് പൊലീസ് തടയാൻ ശ്രമിച്ചു. ഇതിനിടെ വാഹനം പൊലീസുകാർക്ക് നേരെ ഇടിച്ചുകയറ്റുകയായിരുന്നു. ബൈക്കിന് മുകളിലൂടെ ജീപ്പ് കയറ്റിയതായും റിപ്പോർട്ടുണ്ട്. ബൈക്ക് പൂർണമായും ജീപ്പിനടിയിൽപ്പെട്ട് തകർന്നു.

പിടിയിലായവർ ലഹരിയിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. ഇവരിൽനിന്ന് ലഹരിവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. തിരുവല്ലം സ്വദേശി അഭിഷേക്, വെട്ടുകാട് ബാലനഗർ സ്വദേശി രതീഷ്, കാസർകോട് സ്വദേശി സ്വാലി എന്നിവരാണ് പിടിയിലായത്.

ലഹരിമാഫിയയുടെ ആക്രമണത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. പൊലീസിന്റെ പ്രവർത്തനം തടസ്സപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘തീക്കട്ടയിൽ ഉറുമ്പ് അരിക്കാൻ അനുവദിക്കില്ല’ എന്ന മുന്നറിയിപ്പും നൽകിയ മന്ത്രി, ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.

Story Summary:
A group allegedly rammed a Thar SUV into police personnel during a drug-related inspection in Kazhakkoottam, injuring four officers. Three suspects have been arrested, and police say narcotic substances were recovered from them. One person escaped from the spot.

Get more updates from Pudukad News on Google