Skip to content
November 17, 2026
⌕

കാനായി നിർമ്മിച്ച ശില്പങ്ങൾ നാടിന് സമർപ്പിച്ചു

November 17, 2026
Share this post to

കാസർകോട്: കാസർകോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ നടക്കുന്ന ഓർമ്മകൾ വിളിച്ചോതുന്ന ശില്പങ്ങൾ നാടിന് സമർപ്പിച്ചു. വിഖ്യാത ശിൽപി കാനായി കുഞ്ഞിരാമൻ നാട മുറിച്ചു. സമർപ്പണചടങ്ങ് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.

എൻഡോസൾഫാൻ ദുരിതബാധിതരുടെ നടുക്കുന്ന ഓർമ്മകൾ വിളിച്ചോതുന്ന വിക്ടിംസ്, അതിജീവ നത്തിൻ്റെ പ്രതീകമായി ഫ്രീഡം എന്നീ ശിൽപങ്ങളാണ് ജില്ലാ പഞ്ചായത്ത് ആസ്ഥാനത്തിന്റെ മുന്നിലായി നിർമ്മിച്ചിട്ടുള്ളത്. ദുരന്തത്തിന്റെ ഓർമ്മകൾ മാത്രമല്ല അതിജീവനത്തിന്റെ പ്രതീകം കൂടിയാണ് ശിൽപങ്ങളെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.


കാനായി ജന്മനാടിന് സമ്മാനിച്ച അമൂല്യ ശിൽപ്പങ്ങളാണ് ഇവയെന്നും ശംഖുമുഖത്തും വേളിയിലും തോന്നയ്ക്കലും ഉൾപ്പടെയുള്ള കാനായി കുഞ്ഞിരാമൻ നിർമിച്ച ശിൽപ്പങ്ങളുടെ കൂടെ 45 അടി ഉയരമുള്ള ഈ ശിൽപ്പം ചരിത്രത്തിൽ സ്ഥാനം നേടുമെന്നും എം പി പറഞ്ഞു.


കല്ലട്ര മാഹിൻ എംഎൽഎ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ആമുഖ പ്രഭാഷണം നടത്തി.. ചടങ്ങിൽ എ കെ എം അഷറഫ് എംഎൽഎ, കെ നീലകണ്ഠൻ എംഎൽഎ, ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ്, ജില്ലാ പൊലീസ് മേധാവി നിതിൻ രാജ്, മുൻ എംപി പി കരുണാകരൻ മുൻ എം എൽ എ കെ.കുഞ്ഞിരാമൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ സോയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ അബ്ദുള്ള കുഞ്ഞി ചെർക്കള, യു.കെ സെയ്ഫുള്ള തങ്ങൾ, സി എം മീനാ കുമാരി കെ. സുജാത സി .ബാലൻ , സി ബിന്ദു ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് വസന്തൻ അജക്കോട് ജില്ലാ പഞ്ചായത്ത് അംഗം പി ബി ഷഫീഖ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇർഫാന ഇഖ്‌ബാൽ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഒക്ലാവ് കൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് എം മനു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീന തോമസ് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഹർഷാദ് വൊർക്കാടി കെ. സബീഷ് , രാമപ്പ മഞ്ചേശ്വര ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡണ്ട് കെ ബിമുഹമ്മദ് കുഞ്ഞിവിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി കെ ഫൈസൽ, ഹരീഷ് ബി നമ്പ്യാർ, അഹമ്മദലി കുമ്പള, ജെറ്റോ ജോസഫ്, നാഷണൽ അബ്ദുള്ള ,ഷിനോജ് ചാക്കോ, വി കെ രവീന്ദ്രൻ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം.വി. ബാലകൃഷ്ണൻ മാസ്റ്റർ , ഇ പത്മാവതി, എ ജി സി ബഷീർ, പി പി ശ്യാമളാദേവി, ബേബി ബാലകൃഷ്ണൻ സംസാരിച്ചു.ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു റിപ്പോർട്ട് അവതരിപ്പിച്ചു.


സ്ഥിരം സമിതി അധ്യക്ഷന്മാർ അംഗങ്ങൾ, മുൻ ജി ല്ലാ പഞ്ചായത്ത് അംഗങ്ങൾ, കാനായി കുഞ്ഞിരാമൻ്റെ പത്നി നളിനി കാനായി ദേശീയ ചലച്ചിത്ര പുരസ്ക്കാര ജേതാവ് രൂപശ്രീ വോർക്കാടി സാമൂഹിക, കലാ, സാംസ്കാരിക രംഗത്തെ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ സംബന്ധിച്ചു.


കാസർകോട് ജില്ല പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് ശില്പം നിർമ്മിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സാബു എബ്രഹാം സ്വാഗതവും ഫിനാൻസ് ഓഫീസർ നൃപൻ ദാസ് നന്ദിയും പറഞ്ഞു.

KANAYI

വടക്കൻ കേരളത്തിൽ ഫൈൻ ആർട്സ് കോളേജുകൾ ഇല്ലാത്ത സാഹചര്യത്തിൽ സർക്കാർ മേഖലയിൽ ഒരു ഫൈൻ ആർട്സ് കോളേജ് ജില്ലയിൽ സ്ഥാപിക്കണമെന്നതാണ് തൻറെ വലിയ ആഗ്രഹമെന്ന് കാനായി കുഞ്ഞിരാമൻ പറഞ്ഞു. അതിനാവശ്യമായ എല്ലാ പിന്തുണയും നൽകും. എല്ലാവരും ഒറ്റക്കെട്ടായി ശ്രമിക്കണം പുരോഗതിയെന്നാൽ പ്രകൃതിയെനശിപ്പിക്കലല്ല . കലാപഠനം പ്രകൃതിയെ അറിയാൻ ആവശ്യമാണ്. കാനായി പറഞ്ഞു. ശിൽപ്പങ്ങളിൽ അശ്ലീലമില്ല.


മനസ്സിലാണ് അത്. കാസർകോട് ജില്ലയിൽ വിക്ടിംസ്, ഫ്രീഡം ശില്പം ഒരുക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് ശില്പി കാനായി കുഞ്ഞിരാമൻ പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിത കുടുംബങ്ങളെ നേരിൽ കണ്ടിരുന്നു. അവരുടെ ദുരിത ജീവിതവും അതിജീവനവും ശിൽപ്പത്തിൽ പ്രമേയമായെന്ന് കാനായി പറഞ്ഞു.


അനാച്ഛാദന ചടങ്ങിന്റെ ഭാഗമായി ‘കാനായി പെൺ കുതിപ്പിന്റെ ശില്പങ്ങൾ’ എന്നപേരിൽ ഡോക്യുമെൻററി പ്രദർശനം നടന്നു. ജില്ലാ പഞ്ചായത്ത് സെമിനാർ ഹാളിൽ നടന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം ശില്പി കാനായി കുഞ്ഞിരാമൻ നിർവഹിച്ചു. സംവിധായകൻ എ ടി മോഹൻ രാജ് , എഴുത്തുകാരൻ എൻ. സന്തോഷ് കുമാർ മാധ്യമപ്രവർത്തകൻ വിവി പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.

Get more updates from Pudukad News on Google