Skip to content
November 17, 2026
⌕

ഡാലസിൽ രണ്ടുപേരെ ആക്രമിച്ച അക്രമിക്ക് വെടിയേറ്റു; അന്വേഷണം തുടങ്ങി

November 17, 2026
Share this post to

ഡാലസ്∙ ടെക്സസിലെ ഡാലസിൽ രണ്ടുപേരെ ആക്രമിച്ച വ്യക്തിക്ക് വെടിയേറ്റതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം. 

ലാംഗ് സർക്കിൾ–ബ്രയർ ക്രീക്ക് ലെയ്ൻ ജംക്‌ഷന് സമീപത്താണ് ആക്രമണം നടന്നത്. രണ്ടുപേരെ ആക്രമിച്ച വ്യക്തിക്കാണ് പിന്നീട് വെടിയേറ്റത്.

അക്രമിയിലേക്ക് വെടിയുതിർന്നത് ആക്രമണത്തിനിരയായവരിൽ ഒരാളാണോ, അതോ സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരാളാണോ എന്നത് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിനിരയായ രണ്ടുപേരെയും വെടിയേറ്റ അക്രമിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ഡാലസ് പൊലീസ് അറിയിച്ചു.

Get more updates from Pudukad News on Google