loader image
ജപ്പാൻ ജ്വരം; മലപ്പുറത്തും കോഴിക്കോട്ടും അതീവ ജാഗ്രത, അറിയേണ്ട കാര്യങ്ങളും മുൻകരുതലുകളും

ജപ്പാൻ ജ്വരം; മലപ്പുറത്തും കോഴിക്കോട്ടും അതീവ ജാഗ്രത, അറിയേണ്ട കാര്യങ്ങളും മുൻകരുതലുകളും

ലപ്പുറം, കോഴിക്കോട് ജില്ലകളെ ജപ്പാൻ ജ്വരം ബാധിത പ്രദേശങ്ങളായി കേന്ദ്ര ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചു. കേന്ദ്ര ആരോഗ്യവകുപ്പിന്റെ മസ്തിഷ്‌കവീക്ക നിരീക്ഷണ ഡേറ്റയുടെ അടിസ്ഥാനത്തിൽ മലപ്പുറം, കോഴിക്കോട് ജില്ലകൾ ജാപ്പനീസ് എൻസെഫലൈറ്റിസ് ബാധിത ജില്ലകളായി കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. ഈയൊരു സാഹചര്യത്തിൽ രോഗവ്യാപനത്തെയും രോഗപ്രതിരോധത്തെയും വരുതിയിലാക്കാൻ പൊതുജനം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറയുകയാണ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ജയന്തി.

ക്യൂലക്സ് കൊതുകുകൾ വഴി പകരുന്ന വൈറസ് രോഗമാണിത്. തലച്ചോറിനെ നേരിട്ട് ബാധിക്കുന്ന ഈ രോഗം പ്രധാനമായും പകരുന്നത് പക്ഷികളിൽ നിന്നും കന്നുകാലികളിൽ നിന്നും കൊതുകുകൾ വഴിയാണ്. ദേശാടനക്കിളികൾ, നീർകാക്കകൾ, കുളക്കോഴികൾ എന്നിവയിൽ വൈറസ് സാന്നിധ്യം കണ്ടുവരുന്നു. എന്നാൽ പക്ഷികളിൽ നിന്നോ മൃഗങ്ങളിൽ നിന്നോ നേരിട്ട് മനുഷ്യരിലേക്ക് ഈ രോഗം പകരില്ല.

രോഗലക്ഷണങ്ങളും അപകടസാധ്യതയും

തീവ്രമായ പനി, കഠിനമായ തലവേദന, ഛർദി, ബോധക്ഷയം, പെരുമാറ്റത്തിലെ അസ്വാഭാവികത എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ അപസ്മാരം, തലച്ചോറിൽ നീർക്കെട്ട് എന്നിവ ഉണ്ടാകാം. ബാധിക്കപ്പെടുന്നവരിൽ 20 മുതൽ 30 ശതമാനം വരെ മരണം സംഭവിക്കാൻ സാധ്യതയുണ്ട്. രക്ഷപ്പെടുന്നവരിൽ തന്നെ പകുതിയോളം പേർക്ക് നാഡീസംബന്ധമായോ ശാരീരികമായോ ഉള്ള വൈകല്യങ്ങൾ തുടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 15 വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് രോഗം കൂടുതൽ ഗുരുതരമാകുന്നത്.

See also  സംസ്ഥാന ബജറ്റ് നാളെ! സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് സഭയിൽ

Also Read: വായ നിറയെ പണം; പരിശോധനയിൽ കുടുങ്ങി സന്നിധാനത്തെ ജീവനക്കാർ, പിടികൂടിയത് സ്വർണ്ണവും വിദേശ നോട്ടുകളും

പ്രതിരോധവും ചികിത്സയും

ജപ്പാൻ ജ്വരത്തിന് പ്രത്യേക ആന്റി-വൈറൽ മരുന്നുകളില്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് നൽകുന്നത്. അതിനാൽ പ്രതിരോധ കുത്തിവെപ്പ് എടുക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗ്ഗം. കൊതുകുനിശീകരണം, വെള്ളക്കെട്ടുകൾ ഒഴിവാക്കൽ, ശരീരം പൂർണ്ണമായും മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുക എന്നിവയിലൂടെ കൊതുകുകടി ഏൽക്കാതെ സൂക്ഷിക്കണം. മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള തീവ്രപരിചരണ വിഭാഗമുള്ള ആശുപത്രികളിൽ ചികിത്സ ലഭ്യമാണ്. ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വിദഗ്ധ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

The post ജപ്പാൻ ജ്വരം; മലപ്പുറത്തും കോഴിക്കോട്ടും അതീവ ജാഗ്രത, അറിയേണ്ട കാര്യങ്ങളും മുൻകരുതലുകളും appeared first on Express Kerala.

Spread the love

New Report

Close