Skip to content
November 18, 2026
⌕

കൃഷിഭവന്റെ നേതൃത്വത്തില്‍ ‘പാഠം ഒന്ന് : പാടത്തേയ്ക്ക് – ഞാറ് നടീല്‍ ഉത്സവം’ സംഘടിപ്പിച്ചു.

November 17, 2026
Share this post to

ഇരിങ്ങാലക്കുട : വിദ്യാര്‍ഥികളില്‍ നെല്‍കൃഷിയുടെ ആദ്യപാഠങ്ങള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ”പാഠം ഒന്ന്: പാടത്തേയ്ക്ക് – ഞാറ് നടീല്‍ ഉത്സവം” സംഘടിപ്പിച്ചു. ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹെയര്‍ സെക്കണ്ടറി വിഭാഗം കുട്ടികള്‍ നടീല്‍ ഉത്സവത്തില്‍ പങ്കെടുത്തു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് ധന്യ അധ്യക്ഷത വഹിച്ചു.ചേപ്പാടം പാടശേഖരത്തിലെ മുതിര്‍ന്ന കര്‍ഷകനായ ചാക്കോയുടെ കൃഷിയിടത്തിലാണ് നടീല്‍ സംഘടിപ്പിച്ചത്. മുരിയാട് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.എം ജോണ്‍സന്‍, കൃഷി ഓഫീസര്‍ അഞ്ചു.ബി.രാജ്, ഭരണ സമിതി അംഗങ്ങളായ എ.എസ് സുനില്‍കുമാര്‍, അജീഷ് കുഞ്ഞന്‍ , ശശി ടി.കെ, ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലിയോ, സ്‌കൂള്‍ അധ്യാപകര്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബിന്ദു എന്നിവര്‍ പങ്കെടുത്തു

Get more updates from Pudukad News on Google