ചെണ്ടമേളവും നിറപറയും, കായല്‍ സൗന്ദര്യവും. മലയാളിയായി മാറി സൗത്ത് ആഫ്രിക്കന്‍ ദമ്പതികളുടെ വിവാഹം. സഫലമായത് ഏഴ് വര്‍ഷത്തെ പ്രണയസ്വപ്നം. കേരളത്തിന്റെ തനതായ രീതിയില്‍ കായലിന്റെ പശ്ചാത്തലത്തില്‍ നടത്തണമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹം

കോട്ടയം: കായല്‍ സൗന്ദര്യത്തില്‍, ചെണ്ടമേളത്തിന്റെയും നിലവിളക്കിന്റെയും നിറപറയുടെയും സാക്ഷ്യത്തില്‍ സൗത്ത് ആഫ്രിക്കന്‍ ദമ്പതികള്‍ വിവാഹിതരായി.
സൗത്ത് ആഫ്രിക്ക സ്വദേശികളായ വരന്‍ ലുക്ക് ലിസിക്കിയും വധു ക്രിസ്മാരിയുമാണ് വേമ്പനാട് കായലിലെ ഹൗസ് ബോട്ടില്‍ വെച്ച് തനി കേരളീയ ഹിന്ദു ആചാരപ്രകാരം താലി ചാര്‍ത്തി ഒന്നായത്.
ഏഴ് വര്‍ഷം നീണ്ട പ്രണയത്തി നൊടുവിലാണ് ഇരുവരും വിവാഹബന്ധത്തിലേക്കു കടന്നത്.
തങ്ങളുടെ വിവാഹം കേരളത്തിന്റെ തനതായ രീതിയില്‍ കായലിന്റെ പശ്ചാത്തലത്തില്‍ നടത്തണമെന്ന വധു ക്രിസ്മാരിയുടെ വലിയ ആഗ്രഹമാണ് കുമരകത്ത് യാഥാര്‍ത്ഥ്യമായത്.
ലുക്കിന്റെ സഹപ്രവര്‍ത്തകനും മലയാളിയുമായ പ്രിന്‍സ് ജോസഫാണ് വിവാഹം കേരളത്തില്‍ നടത്തുന്നതിന് മുന്‍കൈയെടുത്തത്.
പ്രിന്‍സിന്റെ സുഹൃത്ത് ഷെഫ് ജുബീഷ് വഴിയാണ് വിവാഹത്തിനായുള്ള എല്ലാ ഒരുക്കങ്ങളും സജ്ജീകരിച്ചത്.
Get more updates from Pudukad News on Google




