കോഴിക്കോട് വീണ്ടും ഷിഗെല്ല; നാല് വയസുകാരന് രോഗം സ്ഥിരീകരിച്ചു | Shigella Infection Kozhikode

കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വടകര മണിയൂർ സ്വദേശിയായ നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ശക്തമായ വയറിളക്കത്തെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട കുട്ടി നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ മറ്റു ചില കുട്ടികൾക്കും സ്കൂൾ വിദ്യാർഥികൾക്കും ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരുന്നു. (Shigella Infection Kozhikode)
പുതിയ കേസ് കൂടി റിപ്പോർട്ട് ചെയ്തതോടെ പ്രദേശത്ത് ആരോഗ്യവകുപ്പ് പരിശോധനകൾ ശക്തമാക്കി. രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്തിവരികയാണ്. കൂടുതൽ പേരിലേക്ക് രോഗം പടരാതിരിക്കാനുള്ള പ്രതിരോധ നടപടികളും സ്വീകരിക്കുന്നുണ്ട്.
Summary: A four-year-old boy from Maniyoor in Kozhikode district has tested positive for Shigella. The child was hospitalised following severe diarrhoea but has since been discharged and is recovering at home. Health officials have intensified inspections and are investigating the source of the infection.




