എല്‍പിഎസ്ടി സമരം: നിർണായക നീക്കവുമായി സർക്കാർ; മന്ത്രിമാരുമായി ചർച്ച നടത്തി

തിരുവനന്തപുരം: എല്‍പിഎസ്ടി സമരം ഒത്തുതീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശനും വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീനും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും തമ്മില്‍ ചര്‍ച്ച നടത്തി.
ഡിവിഷന് ഫാളുള്ള സ്കൂളുകളില്‍ അധ്യാപക അനുപാതം കുറക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ചർച്ച ചെയ്തത്.
മന്ത്രിസഭാ യോഗത്തിന് മുന്നോടിയായാണ് നിര്‍ണായക ചര്‍ച്ച നടന്നത്.
സമരം ഒത്തുതീര്‍പ്പാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ഔദ്യോഗികമായി ചര്‍ച്ച ചെയ്യും.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 138 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ LPST ഉദ്യോഗാർഥികൾ സമരത്തിലാണ്.
പ്രധാനപ്പെട്ട അഞ്ച് ആവശ്യങ്ങളിൽ നാലും സർക്കാർ പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും അഞ്ചാമത്തെ ആവശ്യമായ വിദ്യാർഥി-അധ്യാപക അനുപാതം കുറക്കുന്നതിൽ ചർച്ച വഴിമുട്ടി.
ഇതിന് പിന്നാലെ ഉദ്യോഗാർഥികൾ സമരം കടുപ്പിച്ചു.




