Skip to content
November 19, 2026
⌕

കോവളം സ്പാ പീഡനക്കേസ്; രണ്ടുപേർ കൂടി അറസ്റ്റിൽ, പ്രതികളുടെ എണ്ണം 12 ആയി

November 18, 2026
Share this post to

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ.

പൂന്തുറ സ്വദേശി മോജോ, പുതിയതുറ സ്വദേശി സുധീഷ് എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി.

സ്പായിൽ പലതവണ എത്തി പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് കണ്ടെത്തൽ.

സ്പായിൽ നടത്തിയ പരിശോധനയിൽ ലഭിച്ച ദൃശ്യങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

തുടർന്ന് പെൺകുട്ടിയെ പ്രതികളെ തിരിച്ചറിയുന്നതിനായി എത്തിക്കുകയായിരുന്നു. പെൺകുട്ടി ഇരുവരെയും തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിൽ ആദ്യം സ്പാ നടത്തിപ്പുകാരെയും പിന്നീട് ഇടനിലക്കാരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തുടർന്നുള്ള അന്വേഷണത്തിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയെ കൂടുതൽ പേർ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്.

വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന

Get more updates from Pudukad News on Google