കൈകാലുകൾ കെട്ടിയിട്ടു, തീകൊളുത്തി: ബെംഗളൂരുവിൽ യുവാവ് ഗുരുതരാവസ്ഥയിൽ | Bengaluru Ragpicker Attacked

ബെംഗളൂരു: ഗിരിനഗറിൽ 45-കാരനെ അജ്ഞാത സംഘം കൈകാലുകൾ കെട്ടിയിട്ട ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി. ബുധനാഴ്ച പുലർച്ചെ ഗിരിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വീരഭദ്രനഗറിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്.(Bengaluru Ragpicker Attacked, Critical After Being Tied Up and Set Ablaze in Girinagar)
സയ്യിദ് എച്ച് എന്ന മുഹമ്മദ് ആണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പുലർച്ചെ ആറ് മണിയോടെയാണ് റോഡരികിൽ ഗുരുതരമായ പൊള്ളലേറ്റ നിലയിൽ മുഹമ്മദിനെ കണ്ടെത്തിയത്. കയറുകൊണ്ട് കൈകാലുകൾ ബന്ധിച്ച ശേഷമാണ് അക്രമികൾ ഇദ്ദേഹത്തിന്റെ ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തിയതെന്നാണ് പ്രാഥമിക വിവരം.
സ്ഥലത്തെത്തിയ പോലീസ് ഇദ്ദേഹത്തെ ഉടൻ തന്നെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളൽ അതീവ ഗുരുതരമായതിനാൽ നില ആശങ്കാജനകമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി പദരായണപുര പ്രദേശത്തായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നതെന്ന് പ്രദേശവാസികൾ മൊഴി നൽകിയിട്ടുണ്ട്.
Story Summary
A 45-year-old ragpicker, Mohammed alias Syed H., is in critical condition after unidentified assailants tied his hands and legs, doused him in petrol, and set him ablaze in Bengaluru’s Girinagar area early Wednesday morning. Police have launched an investigation and suspect fellow ragpickers may be involved in the brutal attack.




