Skip to content
November 19, 2026
⌕

‘അടുത്ത ജന്മത്തിലും നീ തന്നെ ഭാര്യയായി വേണം’; നയൻതാരയ്ക്ക് വിഘ്നേഷ് ശിവന്റെ പിറന്നാൾ ആശംസകൾ | Nayanthara Birthday

November 18, 2026
Share this post to
Nayanthara Birthday

നടി നയൻതാരയ്ക്ക് ഇന്ന് 42-ാം പിറന്നാൾ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. ഇതിനിടെ ഭാര്യയ്ക്ക് പിറന്നാൾ ആശംസ നേർന്ന് സംവിധായകൻ വിഘ്നേഷ് ശിവൻ പങ്കുവച്ച വീഡിയോയും ശ്രദ്ധ നേടുകയാണ്. നയൻതാരയുമൊത്തുള്ള പ്രണയകാലത്തെ അപൂർവ ചിത്രങ്ങൾ മുതൽ ഇരുവരുടെയും വിവാഹവും മക്കളായ ഉയിർ, ഉലക് എന്നിവർക്കൊപ്പമുള്ള നിമിഷങ്ങളും വീഡിയോയിലുണ്ട്. സൗഹൃദത്തിൽ തുടങ്ങി പ്രണയത്തിലേക്കും പിന്നീട് കുടുംബജീവിതത്തിലേക്കും വളർന്ന ബന്ധത്തിന്റെ മനോഹരമായ ഓർമകളാണ് വിഘ്നേഷ് വീഡിയോയിലൂടെ പങ്കുവച്ചത്. (Nayanthara Birthday)

‘അടുത്ത ജന്മത്തിലും നീ തന്നെ എന്റെ ഭാര്യയായി വേണം’ എന്ന ഹൃദയസ്പർശിയായ കുറിപ്പും വിഘ്നേഷ് വീഡിയോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്. വിഘ്നേഷിന്റെ ആദ്യ ചിത്രമായ ‘നാനും റൗഡി താൻ’ സിനിമയുടെ സെറ്റിൽവച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായ ചിത്രം കൂടിയായിരുന്നു ഇത്.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

ഏഴ് വർഷത്തെ പ്രണയത്തിനൊടുവിൽ 2022 ജൂൺ 9നായിരുന്നു നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. അതേ വർഷം ഒക്ടോബറിൽ ഇരട്ടക്കുട്ടികളായ ഉയിറും ഉലകും ഇവരുടെ ജീവിതത്തിലേക്ക് എത്തി. നയൻതാരയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ‘മൂക്കുത്തി അമ്മൻ 2’ ആണ്. ചിത്രത്തിന് ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.

Summary: Nayanthara celebrates her 42nd birthday today, with fans and colleagues sending wishes. Her husband Vignesh Shivan shared a heartfelt video featuring memories from their relationship, wedding and family life, saying he wishes to have her as his wife in the next birth too.

Get more updates from Pudukad News on Google