Skip to content
November 19, 2026
⌕

അടിവസ്ത്രത്തിനുള്ളിൽ 21,000 രൂപ ഒളിപ്പിച്ചു; റാന്നിയിൽ തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവതികൾ പിടിയിൽ | Ranni Theft Case

November 18, 2026
Share this post to
Ranni Theft Case

പത്തനംതിട്ട: മോഷണത്തിനായി എത്തിയെന്ന സംശയത്തിൽ തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവതികളെ റാന്നിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂർ സ്വദേശിനി പാർവതി, തൂത്തുക്കുടി അണ്ണാനഗർ സ്വദേശിനി ഗീത എന്നിവരാണ് പിടിയിലായത്. ഇരുവരും വിവിധ സ്ഥലങ്ങളിലായി പത്തോളം മോഷണക്കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. (Ranni Theft Case)

ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. കോഴഞ്ചേരിയിൽ നിന്ന് റാന്നിയിലേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസിൽ കയറിയ യുവതികൾ യാത്രയ്ക്കിടെ വസ്ത്രം മാറുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയതോടെ ജീവനക്കാർ റാന്നി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഷിന്റോയെ വിവരം അറിയിച്ചു. തുടർന്ന് റാന്നി പൊലീസ് സ്റ്റേഷന് മുന്നിലെത്തിയ ബസ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി യുവതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വനിതാ പൊലീസ് നടത്തിയ പരിശോധനയിൽ ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 21,000 രൂപ കണ്ടെത്തി.

ശബരിമല തീർഥാടകരെ ലക്ഷ്യമിട്ടാണ് ഇരുവരും മോഷണത്തിനെത്തിയതെന്നാണ് പൊലീസിന്റെ സംശയം. വിവിധ സ്ഥലങ്ങളിലായി പത്തോളം മോഷണക്കേസുകളിൽ ഇരുവരും പ്രതികളാണെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയശേഷം റിമാൻഡ് അപേക്ഷയുമായി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Summary: Two women from Tamil Nadu were taken into custody in Ranni on suspicion of planning thefts targeting Sabarimala pilgrims. Police recovered ₹21,000 concealed inside one woman’s undergarments. The duo are reportedly accused in around ten theft cases across different locations.

Get more updates from Pudukad News on Google