Skip to content
November 19, 2026
⌕

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവാവ് ജീവനൊടുക്കി

November 19, 2026
Share this post to

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവാവ് ജീവനൊടുക്കി. അഞ്ചാം പനിയെ തുടർന്ന് ചികിത്സയിലായിരുന്ന ചന്ദു (30) ആണ്‌ മരിച്ചത്. മെഡിക്കൽ കോളേജിലെ പേ വാർഡിലാണ് ഇയാൾ തൂങ്ങി മരിച്ചത്.

മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന്  പോസ്റ്റ്മോർട്ടം ചെയ്യും.  കൊട്ടാരക്കര സ്വദേശിയാണ് ചന്ദു. വൈകിട്ട് 5.30 ഓടെയാണ് പേവാർഡിൽ ജീവനൊടുക്കിയത്.

Get more updates from Pudukad News on Google