Skip to content
November 19, 2026
⌕

സ്റ്റാലിനെ അട്ടിമറിച്ച് നിയമസഭയിലെത്തിയ ടിവികെ എംഎൽഎ വി.എസ്. ബാബു അന്തരിച്ചു

November 19, 2026
Share this post to

ചെന്നൈ: നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ വി.എസ്. ബാബു (75) അന്തരിച്ചു. കഴിഞ്ഞ രണ്ട് മാസമായി ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് ആരോഗ്യനില വഷളായത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ പരാജയപ്പെടുത്തിയാണ് ബാബു ശ്രദ്ധേയനായത്.


ബാബുവിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മണ്ഡലത്തിലെ ഒരു വോട്ടർ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.


നേരത്തെ ഡിഎംകെ വടക്കൻ ചെന്നൈ ജില്ലാ സെക്രട്ടറിയായിരുന്നു ബാബു. 2006ൽ പുരസവാക്കം മണ്ഡലത്തിൽ ഡിഎംകെ ടിക്കറ്റിൽ മത്സരിച്ച് എംഎൽഎയായി. 2011ൽ കൊളത്തൂരിൽ സ്റ്റാലിൻ മത്സരിച്ചപ്പോൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല വഹിച്ച നേതാവായിരുന്നു അദ്ദേഹം. എന്നാൽ സ്റ്റാലിന്റെ ഭൂരിപക്ഷം കുറഞ്ഞതിനെ തുടർന്ന് പാർട്ടിയിൽ അവഗണന നേരിട്ടു. തുടർന്ന് 2016ൽ അണ്ണാഡിഎംകെയിൽ ചേർന്നു പ്രവർത്തിച്ചു.

2026 ഫെബ്രുവരിയിലാണ് ബാബു ടിവികെയിൽ ചേർന്നത്. അദ്ദേഹത്തിന്റെ മരണത്തോടെ തമിഴ്നാട്ടിൽ ഒഴിവുവന്ന നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം ആറായി.

Get more updates from Pudukad News on Google