Skip to content
November 19, 2026
⌕

ബാബ സിദ്ദിഖി വധക്കേസിലെ പിടികിട്ടാപ്പുള്ളിയുടെ പേരിൽ നടൻ സെയ്ഫ് അലി ഖാന് വധഭീഷണി: അന്വേഷണം ആരംഭിച്ച് പൊലീസ് | Saif Ali Khan

November 19, 2026
Share this post to
Saif Ali Khan

മുംബൈ: ബാബ സിദ്ദിഖി വധക്കേസിലെ പിടികിട്ടാപ്പുള്ളിയുടെ പേരിൽ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് വധഭീഷണി ലഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ വ്യാഴാഴ്ച അറിയിച്ചു. ഭീഷണിയുടെ ആധികാരികത പരിശോധിച്ച് വരികയാണെന്നും മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.(Saif Ali Khan Gets Death Threat From Wanted Accused In Baba Siddique Murder Case)

ബാബ സിദ്ദിഖിക്ക് നേരിട്ട അതേ ഗതി സെയ്ഫ് അലി ഖാനും ഉണ്ടാകുമെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശമാണ് താരത്തിന്റെ ഫോണിലേക്ക് എത്തിയത്. പ്രതി തന്നെയാണോ ഭീഷണിക്ക് പിന്നിലെന്നും അതോ സെലിബ്രിറ്റികളെ ലക്ഷ്യമിടാനും പൊലീസിനെ വലയ്ക്കാനുമായി മറ്റാരെങ്കിലും അയാളുടെ പേര് ഉപയോഗിച്ചതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഈ മാസം ആദ്യം നടന്മാരായ തുഷാർ കപൂറിനും ആയുഷ്മാൻ ഖുറാനയ്ക്കും സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഈ രണ്ട് കേസുകളിലും ബെംഗളൂരു സ്വദേശിയും 30-കാരനുമായ ഐഐടി ബിരുദധാരി വൈഭവ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രിമിനൽ സംഘങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഇയാൾ കൃത്രിമബുദ്ധി (AI) ഉപയോഗിച്ചാണ് ഭീഷണി സന്ദേശങ്ങൾ അയച്ചതെന്നാണ് വിവരം. സംഭവത്തിൽ സെയ്ഫ് അലി ഖാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Story Summary

Bollywood actor Saif Ali Khan received a voice message death threat allegedly in the name of wanted accused in the Baba Siddique murder case, prompting a Mumbai Police probe to check its authenticity amid recent AI-linked threats against other actors and recalling Saif’s January 2025 stabbing incident and the October 2024 killing of Baba Siddique.

Get more updates from Pudukad News on Google