Skip to content
November 19, 2026
⌕

50,000 കോടിയുടെ പ്ര​തി​രോ​ധ ക​യ​റ്റു​മ​തി ല​ക്ഷ്യം: ​ബ്ര​ഹ്മോ​സി​നാ​യി ഒ​ന്നി​ല​ധി​കം ച​ർ​ച്ച​ക​ൾ; ഇന്ത്യ കുതിക്കുന്നു

November 19, 2026
Share this post to

ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ ക​യ​റ്റു​മ​തി രം​ഗ​ത്തെ നി​ർ​ണായ​ക​മാ​യ വി​വ​ര​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

വാ​ർ​ഷി​ക പ്ര​തി​രോ​ധ ക​യ​റ്റു​മ​തി​യി​ൽ 50,000 കോ​ടി രൂ​പ എ​ന്ന ല​ക്ഷ്യം 2028-29 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തോ​ടെ കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ചേ​ക്കു​മെ​ന്ന് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ർ സിം​ഗ് വ്യ​ക്ത​മാ​ക്കി. നി​ശ്ച​യി​ച്ചി​രു​ന്ന സ​മ​യ​പ​രി​ധി​ക്ക് ഒ​രു വ​ർ​ഷം മു​ൻ​പേ ഈ ​ല​ക്ഷ്യം നേ​ടാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഒ​രു വ്യ​വ​സാ​യ ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 2029-30 സ​മ​യ​പ​രി​ധി​ക്ക് മു​ൻ​പാ​യി, 2028-29-ൽ ​ത​ന്നെ 50,000 കോ​ടി രൂ​പ​യു​ടെ ക​യ​റ്റു​മ​തി ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ബ്ര​ഹ്മോ​സ് മി​സൈ​ൽ സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യി ഒ​ന്നി​ല​ധി​കം ച​ർ​ച്ച​ക​ൾ നി​ല​വി​ൽ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. പീ​ര​ങ്കി​ക​ൾ മു​ത​ൽ ബു​ള്ള​റ്റ് പ്രൂ​ഫ് ജാ​ക്ക​റ്റു​ക​ൾ വ​രെ വി​വി​ധ പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ളും സാ​മ​ഗ്രി​ക​ളും ഇ​ന്ത്യ ഇ​ന്ന് ക​യ​റ്റു​മ​തി ചെ​യ്യു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. 

പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ക്കേ​ണ്ട​തി​ന്‍റെ  ആ​വ​ശ്യ​ക​ത​യും പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി എ​ടു​ത്തു​പ​റ​ഞ്ഞു. ദീ​ർ​ഘ​കാ​ല സം​ഘ​ർ​ഷ​ങ്ങ​ളെ നേ​രി​ടാ​ൻ ആ​വ​ശ്യ​മാ​യ വ്യാ​വ​സാ​യി​ക ഉ​ൽ​പ്പാ​ദ​നശേ​ഷി ഇ​ന്ത്യ​ക്കു ന​ൽ​കു​ന്ന ത​ര​ത്തി​ലു​ള്ള പ​രി​ഷ്കാ​ര​ങ്ങ​ളാ​ണ് മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​തി​രോ​ധ ഉ​ൽ​പ്പാ​ദ​ന​ത്തി​ലും ക​യ​റ്റു​മ​തി​യി​ലും സ്വ​യം​പ​ര്യാ​പ്ത​ത​യും ആ​ഗോ​ള സാ​ന്നി​ധ്യ​വും ശ​ക്ത​മാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ഈ ​പ്ര​സ്താ​വ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​ത്.

Get more updates from Pudukad News on Google