Skip to content
November 20, 2026
⌕

ഷുക്കൂർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് അഭിവാദ്യമർപ്പിച്ച് സിപിഎം പ്രവർത്തകർ; ജയിലിലേക്ക് മാറ്റുന്നതിനിടെയാണ് അഭിവാദ്യമർപ്പിച്ച് നേതാക്കളും പ്രവർത്തകരും എത്തിയത്

November 19, 2026
Share this post to

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ കോടതി ശിക്ഷിച്ച പ്രതികൾക്ക് അഭിവാദ്യമർപ്പിച്ച് സിപിഎം നേതാക്കളും പ്രവർത്തകരും. ശിക്ഷിക്കപ്പെട്ട പ്രതികളെ ജയിലിലേക്ക് മാറ്റുന്നതിനിടെയാണ് അഭിവാദ്യമർപ്പിച്ച് പ്രവർത്തകർ എത്തിയത്.

കേസിൽ 13 പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി എ.വി. അനൂപ്, ഏഴാം പ്രതി പി. പവിത്രൻ, ഒമ്പതാം പ്രതി പി.വി. മനോഹരൻ, പത്താം പ്രതി എൻ.പി. ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവർക്ക് ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്.

പതിനാലാം പ്രതി ഇ.പി. രാധാകൃഷ്ണൻ, പതിനാറാം പ്രതി കെ.വി. സജിത്ത്, 25-ാം പ്രതി വി.വി. മോഹനൻ, 26-ാം പ്രതി എം.വി. പുരുഷോത്തമൻ, 27-ാം പ്രതി പി.കെ. അജിത്കുമാർ, 28-ാം പ്രതി പി.പി. സുരേശൻ എന്നിവർക്ക് രണ്ടുവർഷം തടവുശിക്ഷയും വിധിച്ചു. ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

Get more updates from Pudukad News on Google