Skip to content
November 20, 2026
⌕

ബി.ജെ.പി ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് :സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ചുകൊണ്ട് സാധാരണക്കാരിലേക്ക് ആരോഗ്യപരിരക്ഷയും ചികിത്സാ സേവനങ്ങളും എത്തിക്കുക ലക്ഷ്യം :സംഘടനാ സ്വാധീനം വർദ്ധിപ്പിക്കാൻ നീക്കം

November 19, 2026
Share this post to

നെടുമങ്ങാട് :തിരുവനന്തപുരം നോർത്ത് ജില്ലാ ന്യൂനപക്ഷ മോർച്ചയും നിംസ് മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് 2026 നവംബർ 19 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പഴകുറ്റി എം.ടി.ഹാളിൽ ആരംഭിച്ചു.

ക്യാമ്പിന്റെ ഉദ്ഘാടനം ബി.ജെ.പി  ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ സുജിത് ജോർജ്ജ് നിർവഹിച്ചു .  

ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് സക്കീർ ഹുസൈൻ അദ്ധ്യക്ഷനായ ഉദ് ഘാടന ചടങ്ങിൽ ബിജെപി തിരുവനന്തപുരം നോർത്ത് ജില്ല പ്രസിഡന്റ്‌  റെജി കുമാർ ആശംസ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സജീവ് ഖാൻ തുടങ്ങി  നേതാക്കൾ ക്യാമ്പിന് നേതൃത്വം നൽകി.

സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ചുകൊണ്ട് സാധാരണക്കാരിലേക്ക് ആരോഗ്യപരിരക്ഷയും ചികിത്സാ സേവനങ്ങളും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ജനക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ട് സേവനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുന്ന ഈ സംരംഭം ഏറെ അഭിനന്ദനാർഹമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു

Get more updates from Pudukad News on Google