Skip to content
November 20, 2026
⌕

ഒക്‌ലഹോമയിൽ ആദ്യ പനി ബാധിച്ചുള്ള ശിശുമരണം സ്ഥിരീകരിച്ചു; മുന്നറിയിപ്പ്

November 20, 2026
Share this post to

ഒക്‌ലഹോമ സിറ്റി: 2026–27 സീസണിൽ ഒക്‌ലഹോമയിൽ പനി ബാധിച്ചുള്ള ആദ്യ ശിശുമരണം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇൻഫ്ലുവൻസ എ, റിനോവൈറസ് ഉൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങൾ വർധിക്കുന്നതായി ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ ഇൻഫ്ലുവൻസ എ, റിനോവൈറസ് കേസുകൾ നാലിരട്ടിയായി ഉയർന്നതായി ഡോക്ടർമാർ പറഞ്ഞു. ജലദോഷം, ചുമ, തുമ്മൽ, മൂക്കൊലിപ്പ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. റിനോവൈറസിന് പ്രത്യേക ആന്റിവൈറൽ മരുന്നില്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയും മതിയായ വെള്ളം കുടിക്കലുമാണ് പ്രധാനമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി.

യാത്രകളും കുടുംബസംഗമങ്ങളും രോഗവ്യാപനം കൂട്ടാനിടയുള്ളതിനാൽ വാർഷിക ഫ്ലൂ വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. വാക്സിൻ എടുത്ത് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ശരീരത്തിൽ പ്രതിരോധശേഷി ഫലപ്രദമായി രൂപപ്പെടുക.

Get more updates from Pudukad News on Google