Skip to content
November 20, 2026
⌕

സ്വര്‍ണക്കടത്ത്, ഹവാല: 4 ജില്ലകളിലെ 12 ഇടങ്ങളില്‍ വ്യാപക പരിശോധനയുമായി ഇ.ഡി, വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ചെയ്ത കേസിലാണ് നിലവില്‍ പരിശോധന പുരോഗമിക്കുന്നത്

November 20, 2026
Share this post to

 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ഹവാല ഇടപാടുകളില്‍ സംസ്ഥാനത്ത് വ്യാപക പരിശോധനയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. കോഴിക്കോട് കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലെ 12 ഇടങ്ങളിലാണ് പരിശോധന. വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് റജിസ്റ്റര്‍ചെയ്ത കേസിലാണ് നിലവില്‍ പരിശോധന പുരോഗമിക്കുന്നത്.

സംസ്ഥാനത്തുനിന്ന് ഹവാല വഴി പണം കടത്തുന്ന പ്രധാന കുഴല്‍പണക്കാരെയും, സ്വര്‍ണക്കടത്തിന് സാമ്പത്തിക സഹായം നല്‍കുന്നവരെയും കേന്ദ്രീകരിച്ചാണ് ഇ.ഡി. അന്വേഷണം. ഇഡി ഇന്റലിജന്‍സ് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നേരത്തെ ഫെമ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. 

ഈ കേസുകളിലാണ് 12 ഇടങ്ങളില്‍ പരിശോധന. കാസര്‍കോട് ജില്ലയില്‍ പ്രവാസി വ്യവസായികളായ തളങ്കര ബാംഗോഡ് സ്വദേശി അഹമ്മദ് സമീര്‍, ചെമ്പിരിക്ക സ്വദേശി ഷാഫി എന്നിവരുടെ വീടുകളില്‍ ആണ് രാവിലെ 5 മണിയോടെ പരിശോധന ആരംഭിച്ചത്. 

 

 

Get more updates from Pudukad News on Google