Skip to content
November 20, 2026
⌕

എടനീര്‍ മഠത്തില്‍ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രി വിഡി സതീശന്‍. മഠത്തെ പറ്റി ആദ്യം അറിയുന്നതു ലോ കോളജില്‍ പഠിക്കുന്ന കാലത്താണ്. ലോ കോളജില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിക്കും മഠത്തെ പറ്റി അറിയാതെ പോകാന്‍ പറ്റില്ല. ഭരണഘടനയ്ക്കു മുന്‍പില്‍ എല്ലാവരും സമന്മാരാണ് തെളിയിച്ച കേശവാനന്ദ ഭാരതിയിലെ ആ പോരാട്ടം ഇന്നു നിയമവിദ്യാര്‍ഥികള്‍ക്ക് ഒരു  പാഠപുസ്തകമാണ്. മഠത്തിലേക്കു വീണ്ടും വരുമെന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്

November 20, 2026
Share this post to

കാസര്‍കോട്: ചരിത്രപ്രസിദ്ധമായ എടനീര്‍ മഠം സന്ദര്‍ശിച്ചു മുഖ്യമന്ത്രി വി.ഡി. സതീശന്‍. എട്ടു നൂറ്റാണ്ടുകളുടെ സമ്പന്നമായ പാരമ്പര്യമുള്ള മഠത്തില്‍ രാവിലെ എത്തിയ അദ്ദേഹത്തിനു വലിയ സ്വീകരണമാണു ലഭിച്ചത്. മഠത്തിലെത്തിയ മുഖ്യമന്ത്രിയെ വിദ്യാര്‍ഥികള്‍ ആവേശപൂര്‍വം വരവേറ്റു. 


അദ്വൈത വേദാന്തത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സാംസ്‌കാരിക സംരക്ഷണത്തിന്റെയും പ്രധാന കേന്ദ്രമായ എടനീര്‍ മഠം കേരളത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ ജീവിതത്തിന് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു.


vd satheesan edaneer madam visit

ഞാന്‍ ഈ മഠത്തെ പറ്റി ആദ്യം അറിയുന്നതു ലോ കോളജില്‍ പഠിക്കുന്ന കാലത്താണ്. ലോ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥി മഠത്തെ പറ്റി അറിയാതെ പോകാന്‍ പറ്റില്ല. കേശവാനന്ദ ഭാരതിയുടെ കേസ് എന്നു പറഞ്ഞാല്‍ നമ്മുടെ ഭരണഘടനയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കേസാണ്. 

ആ കേശവാനന്ദ ഭാരതി നമ്മുടെ മലയാളിയാണ്, കേരളത്തിലാണ് എന്നെല്ലാം അറിയുമ്പോള്‍ അന്വേഷിച്ചുള്ള ഇടയിലാണ് ഈ മഠത്തെ പറ്റി ഞാന്‍ ആദ്യം അറിയുന്നത്. 


ഭരണഘടനയ്ക്കു മുന്‍പില്‍ എല്ലാവരും സമന്മാരാണ്, തുല്യന്മാരാണെന്നു തെളിയിച്ച കേശവാനന്ദ ഭാരതിയിലെ ആ പോരാട്ടം ഇന്നു നിയമവിദ്യാര്‍ഥികള്‍ക്ക് ഒരു പാഠപുസ്തകമാണ്.


കേശവാനന്ദ ഭാരതി കേസ് എന്നു പറഞ്ഞാല്‍ നമ്മുടെ ഭരണഘടനയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ടതാണ്. ആ കേശവാനന്ദ ഭാരതി നമ്മുടെ മലയാളിയാണ്, കേരളത്തിലാണ് എന്നെല്ലാം അറിയുമ്പോള്‍ അന്വേഷിച്ചുള്ള ഇടയിലാണ് ഈ മഠത്തെ പറ്റി ഞാന്‍ ആദ്യം അറിയുന്നത്. 

ആ പരമ്പരയില്‍ പെട്ട ആളാണ് ഇന്ന് ഇവിടെ നമ്മളെ സ്വീകരിച്ച സച്ചിദാനന്ദ ഭാരതി സ്വാമികള്‍ എന്നറിയുമ്പോള്‍, കാണുമ്പോള്‍ എനിക്കു വളരെ സന്തോഷമുണ്ട്.

vd satheesan edaneer madam visit-2


മഠം എല്ലാ മതേതരത്വത്തിന്റെയും പടിക്കുറ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സ്‌നേഹത്തിന്റെയും, ആത്മീയതയുടെയും, സാഹോദര്യത്തിന്റെയും ഒരു പ്രതീകമായി കൊണ്ടു നിലനില്‍ക്കുകയാണ്. 


ഇവിടെ വീണ്ടും നിങ്ങളെല്ലാവരെയും കാണാനും, സ്വാമികള്‍ അടക്കമുള്ള നിങ്ങളെല്ലാവരുടെയും സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റത്തിന് ഒരിക്കല്‍ കൂടി വിധേയനാകാന്‍ കഴിഞ്ഞതില്‍ സന്തോഷം പങ്കുവെക്കുന്നു. ഇവിടേക്കു വീണ്ടും വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get more updates from Pudukad News on Google