Skip to content
November 20, 2026
⌕

‘ഭീകരത അവസാനിക്കണം, അതിന് ശേഷം ചർച്ച’; പാക്കിസ്ഥാൻ വിദ്യാർഥിയോട് രാഹുൽ ഗാന്ധി | Rahul Gandhi Pakistan talks statement

November 20, 2026
Share this post to
Rahul Gandhi Pakistan talks statement

പാകിസ്ഥാൻ ഭീകരവാദത്തിന് പിന്തുണ നൽകുന്നത് അവസാനിപ്പിച്ചാൽ മാത്രമേ ഇന്ത്യയുമായി ചർച്ചകൾ സാധ്യമാകൂ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമേരിക്കയിലെ ഷിക്കാഗോ സർവകലാശാലയിൽ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിനിടെ പാക് വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനുമായി ചർച്ച പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്തുന്നതിന് പാകിസ്ഥാൻ നൽകുന്ന പിന്തുണയും പ്രോത്സാഹനവുമാണ് പ്രധാന പ്രശ്നമെന്ന് രാഹുൽ പറഞ്ഞു. നിരപരാധികളായ ഇന്ത്യക്കാരെ കൊലപ്പെടുത്തുന്നത് അംഗീകരിച്ചുകൊണ്ട് പാകിസ്ഥാനുമായി സംസാരിക്കാൻ കഴിയില്ലെന്നും ഭീകരവാദം അവസാനിക്കുന്ന സാഹചര്യത്തിൽ ചർച്ചകൾക്ക് വഴിതുറക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. (Rahul Gandhi Pakistan talks statement)

അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ പാകിസ്ഥാൻ സജീവമായി ഇടപെടുമ്പോൾ ഇന്ത്യ കാഴ്ചക്കാരായി മാറിനിൽക്കുകയാണെന്നും രാഹുൽ വിമർശിച്ചു. ആഗോള വിഷയങ്ങളിൽ ഇന്ത്യയുടെ പങ്കാളിത്തം കുറഞ്ഞുവരുന്നതിൽ തനിക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യക്ക് സ്വന്തമായ വിദേശനയവും ഭൗമരാഷ്ട്രീയ കാഴ്ചപ്പാടും ഉണ്ടായിരുന്നുവെന്നും രാജ്യത്തിന്റെ വലുപ്പം, ചരിത്രം, അന്താരാഷ്ട്ര ബന്ധങ്ങൾ എന്നിവ പരിഗണിക്കുമ്പോൾ ആഗോള ചർച്ചകളിൽ ഇന്ത്യക്ക് നിർണായക പങ്കുണ്ടാകേണ്ടതാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. എന്നാൽ ഇപ്പോൾ ഇന്ത്യയുടെ നിലപാടുകളും ശബ്ദവും ആഗോള വേദികളിൽ വേണ്ടത്ര പ്രതിഫലിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.

Summary: Rahul Gandhi said dialogue with Pakistan can only resume if it stops supporting terrorism against India. Speaking to students at the University of Chicago, he also criticised India’s reduced role in international geopolitical discussions.

Get more updates from Pudukad News on Google