Skip to content
November 22, 2026
⌕

സിറാജിന്റെ ഒഴിവാക്കലിൽ വിവാദം; സെലക്ടർമാർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് കപിൽ ദേവ് | Kapil Dev Mohammed Siraj selection controversy

November 21, 2026
Share this post to

ന്യൂസിലൻഡിനെതിരായ ടെസ്റ്റിൽ മുഹമ്മദ് സിറാജിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. സിറാജിനെ ഒഴിവാക്കിയതിൽ പക്ഷപാതമുണ്ടെന്ന കോൺഗ്രസ് എംപി ഇമ്രാൻ മസൂദിന്റെ ആരോപണത്തോട് പ്രതികരിച്ച അദ്ദേഹം, ടീം തിരഞ്ഞെടുപ്പിൽ തനിക്ക് അഭിപ്രായം പറയാൻ അധികാരമില്ലെന്നും സെലക്ടർമാർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നുമാണ് പറഞ്ഞത്. (Kapil Dev Mohammed Siraj selection controversy)

സിറാജിനെപ്പോലുള്ള താരങ്ങളെ ടീമിൽ ഉൾപ്പെടുത്താത്തതിന്റെ കാരണം സെലക്ടർമാരോടാണ് ചോദിക്കേണ്ടതെന്ന് കപിൽ ദേവ് വ്യക്തമാക്കി. ഉത്തരവാദിത്തപ്പെട്ടവർ തന്നെ ഇത്തരം കാര്യങ്ങളിൽ വിശദീകരണം നൽകണം. എല്ലാവരെയും ഒരേസമയം തൃപ്തിപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ക്രിക്കറ്റ് സംവിധാനത്തെ വിമർശിക്കുന്നതിൽ കാര്യമില്ലെന്നും ഇന്ത്യൻ ക്രിക്കറ്റ് മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതാണ് പ്രധാനമെന്നും കപിൽ കൂട്ടിച്ചേർത്തു. താരങ്ങളോടുള്ള വ്യക്തിപരമായ ഇഷ്ടമോ അനിഷ്ടമോ ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കരുത്. സെലക്ടർമാർ, ടീം മാനേജ്മെന്റ്, ക്യാപ്റ്റൻ എന്നിവരാണ് ടീമിന്റെ പദ്ധതികൾക്കനുസരിച്ച് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സിറാജിന് മികച്ച പ്രകടനങ്ങൾ ഉണ്ടായിട്ടും ടീമിൽ അവസരം ലഭിക്കാത്തത് പേരിന്റെ പേരിലുള്ള വിവേചനമാണെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് ആരോപിച്ചിരുന്നു. ‘സിറാജ്’ എന്ന പേരാണ് താരത്തെ ഒഴിവാക്കാൻ കാരണമെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇതിനെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു രംഗത്തെത്തി. രാജ്യത്ത് അവസരങ്ങൾ മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലല്ല, മറിച്ച് കഴിവിന്റെ അടിസ്ഥാനത്തിലാണ് നൽകുന്നതെന്നും വിവേചന ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Summary: Kapil Dev defended the selection process amid allegations of discrimination over Mohammed Siraj’s omission from India’s playing XI against New Zealand. He said selectors and team management should explain their decisions and praised the selectors for doing a good job.

Get more updates from Pudukad News on Google