loader image
ശമ്പളം കൂട്ടിയില്ല; ജോലി ചെയ്യുന്ന സ്ഥാപനം തല്ലിത്തകർത്ത് യുവാക്കൾ

ശമ്പളം കൂട്ടിയില്ല; ജോലി ചെയ്യുന്ന സ്ഥാപനം തല്ലിത്തകർത്ത് യുവാക്കൾ

മലപ്പുറം: ശമ്പളം വര്‍ധിപ്പിച്ചില്ലെന്ന് ആരോപിച്ച് ജോലി ചെയ്തിരുന്ന ഗ്രാഫിക്സ് സ്ഥാപനം അടിച്ചുതകർത്ത മൂന്ന് യുവാക്കൾ പിടിയിൽ. നിലമ്പൂർ കോടതിപ്പടിയിലെ സ്വകാര്യ ഗ്രാഫിക്സ് സ്ഥാപനത്തിന് നേരെയാണ് അതിക്രമം നടന്നത്. സംഭവത്തിൽ കരുളായി സ്വദേശി മുഹമ്മദ് റാഷിദ്, മുക്കട്ട സ്വദേശി അജ്മൽ, ചന്തക്കുന്ന് സ്വദേശി റയാൻ സലാം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രതികൾ കുടുങ്ങിയത്. ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയുമായുണ്ടായ തർക്കമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. വൈരാഗ്യത്തെത്തുടർന്ന് മുഹമ്മദ് റാഷിദ് സുഹൃത്തുക്കളുമായി സ്ഥാപനത്തിലെത്തുകയായിരുന്നു. അവിടെയുണ്ടായിരുന്ന കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും സംഘം അടിച്ചുതകർത്തു. തടയാൻ ശ്രമിച്ച ജീവനക്കാരനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. സ്ഥാപനത്തിലെ ഉപകരണങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്ഥാപന ഉടമ നൽകിയ പരാതിയുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു.

The post ശമ്പളം കൂട്ടിയില്ല; ജോലി ചെയ്യുന്ന സ്ഥാപനം തല്ലിത്തകർത്ത് യുവാക്കൾ appeared first on Express Kerala.

See also  വിഎസ് അച്യുതാനന്ദനും ജസ്റ്റിസ് കെടി തോമസിനും പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ
Spread the love

New Report

Close