Skip to content
November 23, 2026
⌕

പോപ്കോണില്‍ ഉപ്പുകുറഞ്ഞതില്‍ തര്‍ക്കം; കോഴിക്കോട് ബീച്ചില്‍ കൂട്ടത്തല്ല്; പോലീസുകാര്‍ക്കുനേരെ കയ്യേറ്റം, കയ്യേറ്റം ചെയ്തയാള്‍ ഒളിവില്‍, അന്വേഷണമാരംഭിച്ചു

November 22, 2026
Share this post to

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ പോപ്കോണില്‍ ഉപ്പുകുറഞ്ഞത് ചോദ്യംചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് പെട്ടിക്കട തൊഴിലാളികളും പോപ്കോണ്‍ വാങ്ങാനെത്തിയവരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.

തര്‍ക്കം പരിഹരിക്കാനെത്തിയ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. യദു, വിശാഖ് എന്നിവര്‍ക്ക് നേരെയും ആക്രമണമുണ്ടായി.

പെട്ടിക്കട തൊഴിലാളിയായ ഇര്‍ഫാന്‍ പോലീസുകാരുടെ കോളറില്‍ കുത്തിപ്പിടിക്കുകയും കൈകള്‍ പിടിച്ച് തിരിക്കുകയും ചെയ്തു. സംഭവത്തിനുശേഷം ഇര്‍ഫാന്‍ ഒളിവില്‍ പോയി. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Get more updates from Pudukad News on Google