Skip to content
November 23, 2026
⌕

ആരോഗ്യ അവബോധം വർദ്ധിച്ചിട്ടും രോഗങ്ങൾ തിരിച്ചറിയാതെ പോകുന്നത് ആശങ്കാജനകമാണെന്ന് എം പി വി.കെ.ശ്രീകണ്ഠൻ.സഗോറ മെഡിക്കൽ സെന്റർ നാടിനു സമർപ്പിച്ചു

November 22, 2026
Share this post to

മണ്ണാർക്കാട് :ആരോഗ്യ പരിപാലന രംഗത്ത് മികവുറ്റ സേവനങ്ങളുമായി വിദഗ്ധ ഡോക്‌ടർമാരുടെ കീഴിൽ അത്യാധുനിക ലബോറട്ടറി സൗകര്യവും ഉൾപ്പെടുത്തിക്കൊണ്ട് കല്ലടിക്കോട്-തുപ്പനാട് പഴയ പാലത്തിന് സമീപം സഗോറ  മെഡിക്കൽ സെന്റർ പ്രവർത്തനം ആരംഭിച്ചു.

എം പി വി.കെ. ശ്രീകണ്ഠൻ ഉദ്ഘാടനം നടത്തി.രോഗകാര്യങ്ങളിൽ കേരളീയർക്ക് പൊതുവെ അവബോധം കൂടുതലാണെങ്കിലും, പല രോഗങ്ങളും തുടക്കത്തിൽ തിരിച്ചറിയാതെ പോകുന്നത് ആശങ്കാജനകമാണ്.കൃത്യമായ ആരോഗ്യപരിശോധനയും ആരോഗ്യത്തെക്കുറിച്ചുള്ള അടിസ്ഥാന അറിവും രോഗപ്രതിരോധത്തിനും ആരോഗ്യപരിരക്ഷയ്ക്കും നിർണായകമാണ്.

രോഗങ്ങളെ സമയബന്ധിതമായി കണ്ടെത്തി പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിലൂടെ മാത്രമേ ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാനാകൂ,എം പി പറഞ്ഞു.

  കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത.പി അധ്യക്ഷയായി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷക്കീല.പി.എസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ,നവാസ്,ഷൈജു,ആന്റണി മതിപ്പുറം തുടങ്ങി സാമൂഹ്യ സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്ലിനിക്കിൽ,വിദഗ്ധ ഡോക്ടർമാരുടെയും പരിചയസമ്പന്നരായ ആരോഗ്യപ്രവർത്തകരുടെയും സേവനം 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ടെന്ന് സ്ഥാപനസാരഥികളായ ഡോ,സാബിഖ് എൻ, ആർ.ജി.ഗോപകുമാർ,രാജീവ്‌.സി എന്നിവർ അറിയിച്ചു.

Get more updates from Pudukad News on Google