
കാസർകോട്: ബദിയടുക്ക മൗവ്വാറിൽ വയോധികയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മൗവ്വാർ സ്വദേശി പുഷ്പാവതി (65) ആണ് മരിച്ചത്. പുഷ്പാവതിയുടെ ശരീരത്തിൽ മുറിവുകളുണ്ടെന്നും ധരിച്ചിരുന്ന സ്വർണ്ണമാല കാണാനില്ലെന്നും ബന്ധുക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസം രാത്രിയാണ് പുഷ്പാവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗളൂരുവിലുള്ള സഹോദരിയുടെ മകൾ ഫോണിൽ വിളിച്ചിട്ട് ലഭിക്കാത്തതിനെത്തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. അയൽവാസികൾ എത്തി ജനാല വഴി പരിശോധിച്ചപ്പോഴാണ് പുഷ്പാവതിയെ നിലത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടത്. പുഷ്പാവതിയുടെ മുഖത്തും കഴുത്തിലും മുറിവുകളുണ്ട്. കൂടാതെ, വീടിനുള്ളിൽ മൃതദേഹം വലിച്ചിഴച്ചതെന്ന് തോന്നിപ്പിക്കുന്ന പാടുകൾ കണ്ടെത്തിയതായും നാട്ടുകാർ പറയുന്നു. ഭർത്താവിന്റെ മരണശേഷം വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഇവരുടെ താമസം. ആരോഗ്യവതിയായിരുന്ന പുഷ്പാവതിക്ക് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. ബദിയടുക്ക പൊലീസ് അന്വേഷണം തുടങ്ങി.
The post ബദിയടുക്കയിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ appeared first on Express Kerala.



