loader image
പി.പി. ദിവ്യയെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി; സി.എസ്. സുജാത മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി

പി.പി. ദിവ്യയെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി; സി.എസ്. സുജാത മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി

ഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പി.പി. ദിവ്യയെ ഒഴിവാക്കി. സംഘടനയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്ന ദിവ്യയെ പുതിയ ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ദിവ്യയുടെ തന്നെ താല്പര്യപ്രകാരമാണ് ഈ തീരുമാനമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സി.എസ്. സുജാത സെക്രട്ടറിയായും, കെ.എസ്. സലീഖ പ്രസിഡന്റായും, ഇ. പത്മാവതി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

വരുന്ന ജനുവരി 25, 27, 28 തീയതികളിൽ ഹൈദരാബാദിൽ വെച്ച് അസോസിയേഷന്റെ അഖിലേന്ത്യാ സമ്മേളനം നടക്കുമെന്ന് പി.കെ. ശ്രീമതി ടീച്ചർ അറിയിച്ചു. സംസ്ഥാന സമ്മേളനത്തിൽ 700 പ്രതിനിധികളാണ് പങ്കെടുത്തത്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നുള്ളവരുടെ പങ്കാളിത്തവും 17 സുപ്രധാന പ്രമേയങ്ങൾ പാസാക്കിയതും ഇത്തവണത്തെ സമ്മേളനത്തിന്റെ പ്രത്യേകതയായിരുന്നു. 36 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 116 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

The post പി.പി. ദിവ്യയെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി; സി.എസ്. സുജാത മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി appeared first on Express Kerala.

See also  വീട്ടിലുണ്ടാക്കാം മനം നിറയ്ക്കും മധുരം; സിമ്പിളായി ഒരു കസ്റ്റാർഡ് ഫ്രൂട്ട് സാലഡ്!
Spread the love

New Report

Close