Skip to content
November 24, 2026
⌕

ഷെയ്ഖ് ഹസീനയ്ക്ക് മടങ്ങിവരണമെങ്കിൽ കൈവിലങ്ങുമായി വരണം; ഡിസംബർ 16-ലെ തിരിച്ചുവരവ് നീക്കത്തിനെതിരെ ബംഗ്ലാദേശ് | Bangladesh warns Sheikh Hasina extradition

November 24, 2026
Share this post to
Sheikh Hasina

ഇന്ത്യയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബർ 16ന് ബംഗ്ലാദേശിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ കടുത്ത നിലപാടുമായി ധാക്ക. ഹസീനയ്ക്ക് രാജ്യത്തേക്ക് തിരിച്ചുവരണമെങ്കിൽ ഇന്ത്യയിൽ നിന്ന് കുറ്റവാളി കൈമാറ്റ നടപടികളിലൂടെ തടവുകാരിയായി എത്തേണ്ടിവരുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ പറഞ്ഞു. കൈവിലങ്ങണിഞ്ഞായിരിക്കും അവർ മടങ്ങിവരേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു. (Bangladesh warns Sheikh Hasina extradition)

2024 ഓഗസ്റ്റിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തെത്തുടർന്ന് സർക്കാർ അധികാരത്തിൽനിന്ന് പുറത്തായതിനു പിന്നാലെയാണ് ഹസീന ഇന്ത്യയിലെത്തിയത്. ഡിസംബർ 16ന്, ബംഗ്ലാദേശിന്റെ വിജയ് ദിവസ് ദിനത്തിൽ നാട്ടിലേക്ക് മടങ്ങാനാണ് അവർ ആഗ്രഹിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഈ ആഗ്രഹം യാഥാർഥ്യത്തിൽനിന്ന് ഏറെ അകലെയാണെന്നാണ് ബംഗ്ലാദേശ് സർക്കാരിന്റെ നിലപാട്.
ഹസീനയുടെ മടങ്ങിവരവ് സംബന്ധിച്ച ചർച്ചകൾ അവരുമായി നടത്തേണ്ടതില്ലെന്നും ഇന്ത്യയുമായാണ് ഇക്കാര്യത്തിൽ സംസാരിക്കുകയെന്നും പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് സായിദ് ഉർ റഹ്മാൻ വ്യക്തമാക്കി. ഹസീന ശിക്ഷിക്കപ്പെട്ട വ്യക്തിയാണെന്നും കൈമാറുന്ന നടപടിക്രമങ്ങൾ ഇന്ത്യയുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുള്ള ബംഗ്ലാദേശിന്റെ 84 നയതന്ത്ര കാര്യാലയങ്ങളിൽ ഏതെങ്കിലും സന്ദർശിച്ചാലും ഹസീനയെ അറസ്റ്റ് ചെയ്യുമെന്ന് വിദേശകാര്യ സഹമന്ത്രി ഷമ ഒബൈദ് ഇസ്‌ലാമും മുന്നറിയിപ്പ് നൽകി.

അതേസമയം, ഹസീനയുടെ തിരിച്ചുവരവിന് പിന്തുണയുമായി ഇന്ത്യയിൽ കഴിയുന്ന ചില അവാമി ലീഗ് നേതാക്കൾ രംഗത്തെത്തിയതായും റിപ്പോർട്ടുകളുണ്ട്. പശ്ചിമ ബംഗാളിലെ പെട്രാപോൾ അതിർത്തി കവാടം സന്ദർശിച്ച് മടങ്ങിവരാനുള്ള സാധ്യതകൾ പരിശോധിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2024ലെ പ്രക്ഷോഭകാലത്ത് പ്രതിഷേധക്കാർക്കെതിരായ അടിച്ചമർത്തലുമായി ബന്ധപ്പെട്ട മനുഷ്യാവകാശ ലംഘനക്കേസിൽ 2025 നവംബറിൽ ബംഗ്ലാദേശിലെ ട്രൈബ്യൂണൽ ഹസീനയെ കുറ്റക്കാരിയെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചിരുന്നു. വിചാരണ നടന്നത് അവരുടെ അസാന്നിധ്യത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഡിസംബർ 16ന് മടങ്ങിവരാനുള്ള ഹസീനയുടെ നീക്കം രാഷ്ട്രീയമായും നയതന്ത്രപരമായും ശ്രദ്ധ നേടുന്നത്.

Summary: Bangladesh has rejected former Prime Minister Sheikh Hasina’s reported plan to return from India on December 16, saying she can only come back through extradition. Hasina’s spokesperson has asked Dhaka to arrange her return on the national carrier, while officials have warned that she would face arrest.

Get more updates from Pudukad News on Google