ചാലക്കുടി പൊലീസ് സ്റ്റേഷൻ വളപ്പിൽ 12 ബൈക്കുകൾക്ക് തീയിട്ടു; യുവാവ് കസ്റ്റഡിയിൽ | Chalakudy police station fire

ചാലക്കുടി: ചാലക്കുടി പൊലീസ് സ്റ്റേഷൻ വളപ്പിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 12 ബൈക്കുകൾ തീയിട്ട് നശിപ്പിച്ചു (Chalakudy police station fire). വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത് സ്റ്റേഷൻ വളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം തിരൂർ സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അർധരാത്രിയോടെയായിരുന്നു സംഭവം.
സ്റ്റേഷൻ വളപ്പിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകളിൽനിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഉടൻ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണയ്ക്കാനായത്. അപ്പോഴേക്കും 12 ബൈക്കുകളും കത്തിനശിച്ചിരുന്നു. തീ കൂടുതൽ വാഹനങ്ങളിലേക്ക് പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
തിരൂർ സ്വദേശി കസ്റ്റഡിയിൽ
സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം തിരൂർ സ്വദേശിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായും സംഭവത്തിൽ വിശദമായ ചോദ്യംചെയ്യൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
Story Summary:
Twelve motorcycles seized in various cases and kept as case property were destroyed in a fire at the Chalakudy police station premises. The fire broke out around midnight and was brought under control by the fire and rescue services. A youth from Tirur in Malappuram district has been taken into police custody for questioning. Police suspect that he may have a mental health condition.




