
പാലക്കാട് പട്ടാമ്പി കുടലൂരിലെ ആക്രി ഗോഡൗണിൽ ഇന്ന് ഉച്ചയോടെ വൻ തീപിടുത്തമുണ്ടായി. ഉച്ചയ്ക്ക് ഒരു മണിയോടെ ജോലിക്കാർ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് തീ പടർന്നത്. ടയറുകൾ കൂട്ടിയിട്ടിരുന്ന ഭാഗത്ത് നിന്നുണ്ടായ തീ പെട്ടെന്ന് ഗോഡൗൺ മുഴുവൻ വ്യാപിക്കുകയായിരുന്നു. ഉടൻ തന്നെ ഫയർഫോഴ്സ് എത്തിയെങ്കിലും കനത്ത പുകയും തീയും കാരണം രക്ഷാപ്രവർത്തനം ദുഷ്കരമായി. തുടർന്ന് ഷൊർണൂർ, പട്ടാമ്പി എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ യൂണിറ്റുകളെത്തിയാണ് തീയണയ്ക്കാനുള്ള ശ്രമം തുടരുന്നത്.
ജാഫറിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിൽ അൻപതിലധികം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. തീപിടുത്തം ഉണ്ടായ സമയത്ത് ആരും അകത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സ്ഥലത്ത് ഇപ്പോഴും ഫയർഫോഴ്സ് സംഘം തീയണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്.
The post പട്ടാമ്പിയിൽ ആക്രി ഗോഡൗണിൽ വൻ തീപിടുത്തം; തൊഴിലാളികൾ ഭക്ഷണത്തിന് പോയ സമയത്ത് തീ പടർന്നു, വൻ ദുരന്തം ഒഴിവായി appeared first on Express Kerala.



